Temple Dispute | മധൂര്‍ ക്ഷേത്രത്തില്‍ തന്ത്രിമാരുടെ അവകാശം വീതിച്ച് നല്‍കിയ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി ബ്രഹ്‌മകലശോത്സവ കമിറ്റി
● മധൂർ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവവുമായി ബന്ധപ്പെട്ടാണ് ഹർജി.
● ഹൈക്കോടതി വിധി ലംഘിച്ചെന്നാണ് ആരോപണം.
● ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി.
● ബ്രഹ്മകലശോത്സവ കമ്മിറ്റിയാണ് ഹർജി ഫയൽ ചെയ്തത്.
കൊച്ചി: (KasargodVartha) മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിലെ ബ്രഹ്‌മകലശോത്സവത്തിന് ഉത്സവ ആഘോഷ കമിറ്റിയോട് ആലോചിക്കാതെ തന്ത്രിമാരുടെ അവകാശം വീതിച്ചു നല്‍കിയ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ബ്രഹ്‌മകലശോത്സവ കമിറ്റി ഹൈകോടതിയില്‍ സമര്‍പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനോട് ഹൈകോടതി വിശദീകരണം തേടി.
2025 ഫെബ്രുവരി 13-ന് ഹൈകോടതി പുറപ്പെടുവിച്ച വിധിയില്‍ മാര്‍ച് 27 മുതല്‍ ഏപ്രില്‍ ഏഴ് വരെ നടക്കുന്ന ബ്രഹ്‌മകലശ മഹോത്സവത്തിലെ തന്ത്രിമാരുടെ അവകാശം ദേരബയില്‍ തന്ത്രി, വിഷ്ണു ആശ്ര, ബ്രഹ്‌മകലശോത്സവ കമിറ്റി എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ദേവസ്വം കമീഷണര്‍ മാര്‍ച് അഞ്ചിന് വിളിച്ച യോഗത്തില്‍ ബ്രഹ്‌മകലശോത്സവ കമിറ്റിയുടെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും കമിറ്റി എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്നും ഭക്തജനങ്ങള്‍ ഒപ്പിട്ട് നല്‍കിയ ഹര്‍ജി കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബ്രഹ്‌മകലശോത്സവ കമിറ്റി ജനറല്‍ സെക്രടറി ജയദേവ ഭട്ട് ഹൈകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പിച്ചത്.
ഹര്‍ജി കഴിഞ്ഞ ദിവസം ഹൈകോടതി പരിഗണിച്ചു. വിഷയത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈകോടതി വിശദീകരണം തേടി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകനായ എസ് ശ്രീകുമാര്‍ ഹാജരായി.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
The Brahmmakalashotsava Committee has filed a contempt of court petition in the High Court against the Malabar Devaswom Board for distributing the rights of the tantris at Madhur temple without consulting the festival celebration committee. The High Court has sought an explanation from the Devaswom Board.
#MadhurTemple, #CourtPetition, #MalabarDevaswom, #ContemptOfCourt, #KeralaHighCourt, #TempleFestival