ഖാസിം മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Aug 11, 2019, 22:35 IST
ഖാസിം മുസ്ലിയാരുടെ സമസ്തക്ക് കനത്ത നഷ്ടം: ത്വാഖ അഹമ്മദ് അല്‍ അസ്ഹരി
കാസര്‍കോട്: (www.kasargodvartha.com 11.08.2019) സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന എം എ ഖാസിം മുസ്ലിയാരുടെ വിയോഗം സമസ്തക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സമസ്ത ജില്ലാ പ്രസിഡന്റും, കേന്ദ്ര മുശാവറ അംഗവുമായ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി പറഞ്ഞു. വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളില്‍ അദ്ദേഹം വഹിച്ചിരുന്ന പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. ജില്ലയില്‍ മാത്രമല്ല ഇതര പ്രദേശങ്ങളിലും ഖാസിം മുസ്ലിയാരുടെ വിയോഗം നികത്താനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഖാസിം മുസ്ലിയാരുടെ വിയോഗത്തില്‍ സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി.അബ്ദുല്ല ഫൈസി,വൈസ് പ്രസിഡന്റ് എം.എസ്.തങ്ങള്‍ മദനി,അബ്ദുല്‍ സലാം ദാരിമി ആലംപാടി,ചെങ്കളം അബ്ദുല്ല ഫൈസി,ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്,സിദ്ധീഖ് നദ്വി ചേരൂര്‍, ജംഇയ്യത്തുല്‍ ഖുതുബാ ജില്ലാ പ്രസിഡന്റ് ചുഴലി മുഹ്യദ്ധീന് മുസ്ലിയാര്,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികളായ ടി.പി.അലി ഫൈസി,ജനറല്‍ സെക്രട്ടറി ഹുസൈന് തങ്ങള്‍ മാസ്തിക്കുണ്ട്,ലത്തീഫ് മൗലവി ചെര്‍ക്കള, എസ്.വൈ.എസ് ജില്ലാ ഭാരവാഹികളായ ടി.കെ.പൂക്കോയ തങ്ങള്‍ ചന്ദേര,അബൂബക്കര്‍ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് ഭാരവാഹികളായ താജുദ്ദീന് ദാരിമി പടന്ന, ഐ പി മുഹമ്മദ് ഫൈസി, ശറഫുദ്ദീന്‍ കുണിയ, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി കല്ലട്ര, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി തുടങ്ങി മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
നഷ്ടമായത് ജനകീയനായ പണ്ഡിത മുഖത്തെ: മദ്റസ മാനേജ്മെന്റ്
കാസര്‍കോട്: എം.എ ഖാസിം മുസ്ലിയാരുടെ വിയോഗം കാരണം സമസ്തയ്ക്ക് നഷ്ടപ്പെട്ടത് പൊതുജനങ്ങള്‍ക്ക് ഏത് പാതിരാ സമയത്തും ചെന്ന് സങ്കടം പറയാനുള്ള അത്താണിയായ ജനകിയ പണ്ഡിത മുഖത്തെയാണെന്ന് സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പറഞ്ഞു. ഖാസിം മുസ്ലിയാരുടെ വിയോഗം സമസ്തക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സമസ്ത മദ്റസ മാനേജ്മെന്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് എം.എസ്.തങ്ങള്‍ ഓലമുണ്ട, മൊയ്തീന് കുഞ്ഞി കൊല്ലമ്പാടി, മുബാറക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമസ്തക്ക് തീരാനഷ്ടം: മെട്രോ മുഹമ്മദ് ഹാജി
കാസര്‍കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കാസര്‍കോട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറിയും ഇമാം ശാഫി ഇസ് ലാമിക് അക്കാദമി ചെയര്‍മാനുമായ എം.എ ഖാസിം മുസ്ലിയാരുടെ വിയോഗത്തില്‍ എസ്.വൈ. എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അനുശോചിച്ചു. മതവൈജ്ഞാനിക മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാല്‍ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിത്വമാണ് ഖാസിം മുസ് ലിയാര്‍. സംഘടനയുടെ വളര്‍ച്ചക്ക് വേണ്ടി ഓടി നടന്ന അദ്ദേഹം, കാസര്‍കോട്ട് നടന്ന സമസ്ത സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ വിയോഗം സമസ്തക്കും പ്രത്യേകിച്ച് ജില്ലയ്ക്കും നഷ്ടമാണെന്നും മെട്രോ അഭിപ്രായപ്പെട്ടു.
നഷ്ടപ്പെട്ടത് മികച്ച സംഘാടകനായ പണ്ഡിതനെ: എസ് കെ എസ് എസ് എഫ്
കാസര്‍കോട്: എം എ ഖാസിം മുസ്ലിയാരുടെ മരണത്തോടെ നഷ്ടമായത് മികച്ച സംഘാടകനായ പണ്ഡിതനെയെന്ന് എസ് കെ എസ് എസ് എഫ് മീഡിയ വിംഗ് ജില്ലാ കോഡിനേറ്റര്‍ പി എച്ച് അസ്ഹരി ആദൂര്‍, ജില്ലാ ചെയര്മാന് ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചിച്ചു. സമസ്തയുടെ പരിപാടികളിലും യുവാവിനെപ്പോലെ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ഉസ്താദ്. പല വിശയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നുവെന്നും നേതാക്കള്‍ അനുസ്മരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Religion, Samastha, Leaders about MA Qasim Musliyar
< !- START disable copy paste -->