city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈലത്തുല്‍ ഖദ്‌റിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി; പള്ളികള്‍ പ്രാര്‍ത്ഥനാനിരതം

കാസര്‍കോട്: (www.kasargodvartha.com 11.06.2018) വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട ലൈലത്തുല്‍ ഖദ്‌റിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. റമദാനിന്റെ 27-ാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിനെ കൂടുതല്‍ പ്രതീക്ഷിക്കുന്നതോടെ തിങ്കളാഴ്ച രാത്രി പള്ളികള്‍ പ്രാര്‍ത്ഥനാനിരതമാകും. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാവ് എന്ന് ഖുര്‍ആനില്‍ അല്ലാഹു വിശേഷിപ്പിച്ച രാവില്‍ വിശ്വാസികള്‍ പുലരും വരെ പള്ളികളില്‍ ഇബാദത്തിലായി മുഴുകും.

  ലൈലത്തുല്‍ ഖദ്‌റിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി; പള്ളികള്‍ പ്രാര്‍ത്ഥനാനിരതം

പള്ളികളില്‍ മണിക്കൂറുകള്‍ നീണ്ട തസ്ബീഹ് നിസ്‌ക്കാരവും പാപങ്ങള്‍ക്ക് മാപ്പപേക്ഷിച്ച് കരഞ്ഞുകൊണ്ടുള്ള കൂട്ടപ്രാര്‍ത്ഥനകളും നടക്കും. അനുഗ്രഹങ്ങള്‍ ചൊരിയപ്പെടുന്നതോടൊപ്പം പശ്ചാത്താപം സ്വീകരിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള രാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടതിനാല്‍ ഏറ്റവും കൂടുതല്‍ ദാനധര്‍മ്മങ്ങള്‍ നല്‍കപ്പെടുന്നതും ഇരുപത്തേഴാം രാവിലാണ്. ഈ രാവ് പുലരുന്നതോടെ മിക്ക വീടുകളിലും ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Religion, Masjid, Ramzan, Lailatul Qadr ahead; Believers to Masjid. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia