Eid-Al-Adha | ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്മരണയുമായി ഈദ് അൽ അദ്ഹ ഞായറാഴ്ച; ഒരുക്കങ്ങളിൽ വിശ്വാസികൾ; മഴ ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കുമോയെന്ന് ആശങ്ക
Jul 9, 2022, 18:50 IST
കാസർകോട്: (www.kasargodvartha.com) ഈദ് അൽ അദ്ഹ കൊണ്ടാടാൻ ഒരുങ്ങി വിശ്വാസികൾ. ദിവസങ്ങളോളമായി കാസർകോട്ട് കനത്ത മഴ തുടരുന്നതിനാൽ അത് ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ചയാണ് പെരുന്നാൾ.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപണമാണ് ഈദ് അൽ അദ്ഹ. വലിയ പെരുന്നാൾ, ബലി പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഹജ്ജിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷമായതിനാല്‍ ഹജ്ജ് പെരുന്നാള്‍ എന്നും അറിയപ്പെടാറുണ്ട്. സ്വന്തം മകനെ ബലി നല്‍കണമെന്ന അല്ലാഹുവിന്റെ കൽപന ശിരസാവഹിച്ച പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും ഹജ്ജും പറയുന്നത്. ഇതിന്റെ പ്രതീകമായി മൃഗബലി നടത്തി മാംസം വിതരണം ചെയ്യുന്നതും പുണ്യമേറിയതാണ്.
സൃഷ്ടാവിനെ സ്തുതിക്കുന്ന തക്ബീർ ധ്വനികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പെരുന്നാൾ ദിനത്തിലെ പ്രത്യേക നിസ്‌കാരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. ഇത്തവണ പെരുന്നാൾ നിസ്കാരം പള്ളികളിൽ മാത്രം നടക്കാനാണ് സാധ്യത. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഈദ് ഗാഹുകളിൽ നിസ്‌കാരം ഉണ്ടായേക്കില്ല. കുടുംബ, സൗഹൃദ ബന്ധങ്ങൾ പുതുക്കുന്ന ദിനം കൂടിയാണിത്. പെരുന്നാളിന് കുടുംബത്തിൽ എല്ലാവരും ഒത്തുകൂടുന്നു. പുതുവസ്ത്രങ്ങൾ അണിഞ്ഞും കയ്യിൽ മൈലാഞ്ചിയുമായും പ്രത്യേക വിഭങ്ങൾ തയ്യാറാക്കിയും ഈ ദിനം ആഘോഷിക്കുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Eid, Celebration, Religion, Rain, India, Kerala to celebrate Eid-Al-Adha on Sunday.