city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Meelad campaign | കേരള സുന്നി ജമാഅത് മീലാദ് കാംപയിന്‍ സമാപിച്ചു

കാസര്‍കോട്: (my.kasargodvartha.com) കേരള സുന്നീ ജമാഅത് 'തിരുനബി നിന്ദയല്ല, നന്ദിയാണ് ധര്‍മം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മീലാദ് കാംപയിന്‍ സമാപിച്ചു. സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. എല്ലാ കാലത്തും ധര്‍മവും സംസ്‌കാരവും നിലനിര്‍ത്തുന്ന സമൂഹ സൃഷ്ടിപ്പിന് കാരണമായ തിരുനബിയോട് നന്ദി പുലര്‍ത്തുന്നവരും അല്ലാത്തവരും ഉണ്ടാവുമെന്നത് പ്രപഞ്ച വ്യവസ്ഥിതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. നന്ദി കാണിക്കേണ്ടവരോടൊക്കെ നിന്ദ പ്രകടിപ്പിക്കുന്നവരുമുണ്ട്. പ്രവാചക ദൗത്യം തൊട്ട് ആരംഭിച്ച പ്രവാചക നിന്ദ ലോകാവസാനം വരെ തുടരും. പ്രവാചക ദര്‍ശനങ്ങള്‍ കൂടുതല്‍ പഠിക്കാനും പ്രചരിപ്പിക്കാനുമാണ് ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                 
Meelad campaign | കേരള സുന്നി ജമാഅത് മീലാദ് കാംപയിന്‍ സമാപിച്ചു

സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. എഎന്‍ സിറാജുദ്ദീന്‍ മൗലവി വീരമംഗലം, ജലീല്‍ വഹബി മുന്നിയൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ബശീര്‍ ഫൈസി ചെറുകുന്ന്, അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, അഡ്വ. അല്‍ വാരിസ് അബ്ദുന്നാസിര്‍ സഖാഫി, മുഹമ്മദ് ഫവാസ് വഹബി, സലീം വഹബി ഉപ്പട്ടി എന്നിവര്‍ പ്രസംഗിച്ചു. വിഎച് അബൂ സ്വാലിഹ് മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഹാശിം ഹംസ വഹബി അഡയാര്‍ കണ്ണൂര്‍ സ്വാഗതവും അബ്ദുര്‍ റഹ്മാന്‍ മൗലവി ചെര്‍ളടുക്ക നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Sunni, Religion, Campaign, Programme, Kerala Sunni Jamaath, Kerala Sunni Jamaath Meelad campaign concluded.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia