Iftar Gathering | കർഷകശ്രീയുടെ ഇഫ്താർ സംഗമവും സമൂഹ നോമ്പു തുറയും 23ന് ചെർക്കളയിൽ
● പരിപാടി എതിർത്തോട് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് പരിസരത്ത്
● വൈകുന്നേരം നാല് മണി മുതലാണ് ഇഫ്താർ സംഗമം നടക്കുക.
● സാമൂഹ്യ-സാംസ്കാരിക-മത-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും
കാസർകോട്: (KasargodVartha) കർഷകശ്രീ മിൽക്ക് സംഘടിപ്പിക്കുന്ന വിപുലമായ ഇഫ്ത്താർ സംഗമവും സമൂഹ നോമ്പു തുറയും മാർച്ച് 23ന് ഞായറാഴ്ച വൈകുന്നേരം നാല് മണി മുതൽ എതിർത്തോട് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് പരിസരത്തു വച്ച് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമൂഹ നോമ്പുതുറയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയ സാമൂഹ്യ-സാസ്കാരിക-മത-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
മാനവ സൗഹൃദത്തിന്റെ കൂട്ടായ്മയായി സംഘടിപ്പിക്കുന്ന ഈ നോമ്പുതുറയിൽ ജാതി മത ഭേദമന്യേ എല്ലാവർരും ഒത്തുചേരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇ അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം മഷൂദ്, മൂസ ഇ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Karshakasree Milk is organizing a grand Iftar gathering and community fast breaking on March 23rd at Ethirthode Muhyuddin Juma Masjid premises in Cherkala. Prominent social, cultural, religious, and political figures, including Rajmohan Unnithan MP and N.A. Nellikunnu MLA, will attend.
#IftarGathering #CommunityFast #Karshakasree #Cherkala #Ramadan #Kasaragod