city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muhammed Musliyar | കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍: വിടവാങ്ങിയത് ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ നിറസാന്നിധ്യം; സുന്നി പ്രസ്ഥാനത്തിന് തീരാനഷ്ടം

കോഴിക്കോട്: (www.kasargodvartha.com) മുദരിസും വാഗ്മിയുമായി ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ഞായറാഴ്ച രാവിലെ വിടവാങ്ങിയ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ (72). സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രടറിയും മര്‍കസ് വൈസ് പ്രസിഡന്റും സീനിയര്‍ മുദരിസുമായ അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ സുന്നി പ്രസ്ഥാന നേതൃത്വത്തിന് വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ തുടങ്ങിയ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് മുസ്ലിയാര്‍.
                  
Muhammed Musliyar | കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍: വിടവാങ്ങിയത് ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ നിറസാന്നിധ്യം; സുന്നി പ്രസ്ഥാനത്തിന് തീരാനഷ്ടം

അസുഖബാധിതനായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പുലര്‍ചെ 5.45നാണ് മരണപ്പെട്ടത്. രാവിലെ ഒമ്പത് മണിക്ക് മര്‍കസില്‍ വെച്ച് മയ്യിത്ത് നിസ്‌കാരം നടന്നു. വൈകുന്നേരം നാല് മണിക്ക് സ്വദേശമായ കരുവന്‍പൊയില്‍ വെച്ചും മയ്യിത്ത് നിസ്‌കാരം ഉണ്ടായിരിക്കുന്നതാണ്. ചേക്കു ഹാജി - ആഇശ ഹജ്ജുമ്മ ദമ്പതികളുടെ മകനായി 1950 ലായിരുന്നു ജനനം. കരുവംപൊയില്‍ സ്വിറാതുല്‍ മുസ്തഖീം മദ്രസ,. തലപ്പെരുമണ്ണ, കരുവമ്പൊയില്‍, മങ്ങാട്ട്, കോളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രാഥമിക മത വിദ്യാഭ്യാസം നേടി. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത് സ്വാലിഹാതില്‍ നിന്ന് ബാഖവി ബിരുദം നേടി
               
Muhammed Musliyar | കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍: വിടവാങ്ങിയത് ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ നിറസാന്നിധ്യം; സുന്നി പ്രസ്ഥാനത്തിന് തീരാനഷ്ടം

കാന്തപുരം എപി അബൂബകര്‍ മുസ്‌ലിയാര്‍ക്ക് കീഴില്‍ കാന്തപുരം ജുമാമസ്ജിദില്‍ രണ്ടാം മുദരിസായാണ് സേവന രംഗത്ത് തുടക്കം കുറിച്ചത്. 30 വര്‍ഷത്തിലേറെ കാലം കാന്തപുരത്ത് മുദരിസായിരുന്നു. അസീസിയ്യ ദ4സ് കോളജാക്കി ഉയ4ത്തിയപ്പോള്‍ വൈസ് പ്രി9സിപലായി. തുടര്‍ന്ന് 2007ല്‍ കാരന്തൂര്‍ മ4കസിലെത്തി. ആദര്‍ശ പ്രചാരണത്തിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. രൂപത്തിലും ഭാവത്തിലും ശബ്ദത്തില്‍ പോലും കാന്തപുരം എപി അബൂബകര്‍ മുസ്ലിയാരോട് സാദൃശ്യം ഉണ്ടായിരുന്നത് കൊണ്ട് 'ചെറിയ എപി ഉസ്താദ്' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

കോഴിക്കോട് താലൂക് എസ്എസ്എഫ് ജെനറല്‍ സെക്രടറി, എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ലാ ജെനറല്‍ സെക്രടറി, ഫത്‌വ കമിറ്റി കണ്‍വീനര്‍, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തക സ്‌ക്രീനിംഗ് കമിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ : സൈനബ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി, അന്‍സാര്‍, മുനീര്‍, ആരിഫ, തശ്രീഫ.

നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചെറിയ എ പി ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് മുസ്‌ലിയാർ ഇസ്ലാമിക കർമശാസ്ത്ര പഠനരംഗത്തെ പ്രമുഖനായിരുന്നുവെന്നും അദ്ദേഹത്തിന്റെ പഠനങ്ങളും ഫത് വകളും പ്രഭാഷണങ്ങളും ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി മഹല്ലുകളുടെ ഖാസിയും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയുമായിരുന്ന മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.



ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങള്‍ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഗുരു വര്യരും സംഘടനാ നേതൃത്വവുമായിരുന്നു മുഹമ്മദ് മുസ്ലിയാരെന്ന് എപി അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരിച്ചു.

വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ബെന്നി ബഹനാൻ എംപി ഫേസ്ബുകിൽ കുറിച്ചു. മർകസ് വൈസ് പ്രിൻസിപലും കാന്തപുരം എപി അബൂബകർ മുസ്‌ലിയാരുടെ പ്രഥന ശിഷ്യനുമാണ് യിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങൾ മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നുവെന്ന് ബെന്നി ബഹനാൻ അനുസ്മരിച്ചു. നിര്യാണം തികച്ചും വ്യസനമുളവാക്കുന്നതാണെന്ന് ശശി തരൂർ എംപി പറഞ്ഞു. എംഎൽഎമാരായ പിടിഎ റഹീം, സചിൻ ദേവ് തുടങ്ങിയവരും നിര്യാണത്തിൽ അനുശോചിച്ചു.

Keywords:  Latest-News, Kerala, Kozhikode, Top-Headlines, Obituary, Religion, SSF, Kanthapuram A P Muhammed Musliyar, Kanthapuram A P Muhammed Musliyar Passed Away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia