city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Temple Festival | കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവ ലഹരിയില്‍ കുമ്പള; പ്രസിദ്ധമായ വെടിക്കെട്ട് ചൊവ്വാഴ്ച

കുമ്പള: (www.kasargodvartha.com) ചരിത്രപ്രസിദ്ധമായ കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തെ വരവേറ്റ് കുമ്പള ടൗണ്‍. ശ്രദ്ധേയമായ വെടിക്കെട്ട് ചൊവ്വാഴ്ച രാത്രി നടക്കും. ശനിയാഴ്ച ഉത്സവത്തിന് കൊടിയേറിയത് മുതല്‍ കുമ്പളയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
                
Temple Festival | കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവ ലഹരിയില്‍ കുമ്പള; പ്രസിദ്ധമായ വെടിക്കെട്ട് ചൊവ്വാഴ്ച

ക്ഷേത്രോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര കമിറ്റി ഭാരവാഹികള്‍ ഒരുക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്തജനങ്ങള്‍ ഇപ്രാവശ്യം ആഘോഷങ്ങള്‍ക്ക് കുമ്പളയിലെത്തുമെന്നാണ് കരുതുന്നത്. ജനുവരി 19 വരെയാണ് വിവിധ ചടങ്ങുകളോടെ ആഘോഷം നടക്കുക.
     
Temple Festival | കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവ ലഹരിയില്‍ കുമ്പള; പ്രസിദ്ധമായ വെടിക്കെട്ട് ചൊവ്വാഴ്ച

മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചന്തകള്‍ ഈ പ്രാവശ്യം ടൗണില്‍ ഇടം പിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കുമ്പളയിലെ സന്നദ്ധ സംഘടനയായ ചിരഞ്ജീവിയുടെ ആഭിമുഖ്യത്തില്‍ ഗാനമേളയും അരങ്ങേറും. തിരക്ക് പരിഗണിച്ച് പൊലീസ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ പൊലീസ് രഹസ്യ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസിനെയും വിന്യസിക്കും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kumbala, Temple Fest, Temple, Religion, Kanipura Gopalakrishna Temple Festival begins.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia