city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Festival | കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം ഡിസംബര്‍ 29ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com) മുളിയാര്‍ കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം ഡിസംബര്‍ 29ന് ആരംഭിച്ച് ജനുവരി രണ്ടിന് സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കളിയാട്ടം കാണുന്നതിനായി നിരവധി പേര്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഡിസംബര്‍ 29ന് വൈകുന്നേരം ദൈവങ്ങളുടെ മൂലസ്ഥാനമായ കാവില്‍ നിന്ന് തിരുവായുധങ്ങളും ഭണ്ഡാരങ്ങളും എഴുന്നള്ളിക്കുന്നതോടെ മഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
             
Festival | കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം ഡിസംബര്‍ 29ന് തുടങ്ങും

തുടര്‍ന്ന് ഇളയാര്‍ ദൈവങ്ങളുടെ ദര്‍ശനാരംഭം. 30ന് പുലര്‍ചെ നാല് മണി മുതല്‍ ചാമുണ്ഡി ദൈവം, 8.30ന് പഞ്ചുര്‍ളി (ഉഗ്രമൂര്‍ത്തി) ദൈവം, രാത്രി എട്ട് മണിമുതല്‍ മൂത്തേര്‍ ദൈവ ദര്‍ശനാരംഭം. തുടര്‍ന്ന് ബംബരിയന്‍ മാണിച്ചി ദൈവങ്ങളുടെ ദര്‍ശനാരംഭം. ഡിസംബര്‍ 31 ന് പുലര്‍ചെ നാല് മണി മുതല്‍ ചാമുണ്ഡി ദൈവം, 7.30ന് കുണ്ടങ്കലയന്‍ ദൈവങ്ങളുടെ പുറപ്പാട്, 9.30 മുതല്‍ പഞ്ചുര്‍ളി ദൈവ ദര്‍ശനാരംഭം. ജനുവരി ഒന്നിന് രാവിലെ ഒമ്പത് മണിക്ക് രക്തേശ്വരി ദൈവങ്ങളുടെ ദര്‍ശനാരംഭം, തുടര്‍ന്ന് തുലാഭാരം. ഉച്ചയ്ക്ക് 2.30 മുതല്‍ വിഷ്ണുമൂര്‍ത്തി ദൈവങ്ങളുടെ അരങ്ങില്‍ പ്രവേശനം, ശേഷം പ്രേതമോചനം. രാത്രി 11.30 മണിക്ക് പാഷാണ മൂര്‍ത്തി ദൈവ ദര്‍ശനം.
       
Festival | കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം ഡിസംബര്‍ 29ന് തുടങ്ങും

ജനുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് രക്തേശ്വരി ദൈവ ദര്‍ശനാരംഭം. തുടര്‍ന്ന് തുലാഭാരം, 2.30 മുതല്‍ വിഷ്ണുമൂര്‍ത്തി ദൈവങ്ങ ളുടെ അരങ്ങില്‍ പ്രവേശനം, ശേഷം പ്രേതമോചനം. ജനുവരി മൂന്നിന് രാവിലെ 9.30 മുതല്‍ കഴകം ഒപ്പിക്കല്‍ ചടങ്ങുകള്‍ക്ക് ശേഷം തിരുവായുധങ്ങളുമായി എഴുന്നളളത്തോടുകൂടി മഹോത്സവം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെപി മാധവന്‍ നായര്‍, കെപി ജയരാജന്‍, കെപി ശബരീനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Temple, Festival, Temple Fest, Religion, Kanathur Shree Nalvar Daivasthanam Kaliyatta Mahotsav will start on December 29.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia