city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹത്തിന് മുമ്പുള്ള പ്രണയം ഇസ്ലാമിക വിരുദ്ധം: ഐ എസ് എം

കാസര്‍കോട്: (www.kasargodvartha.com 09.12.2017) വിവാഹത്തിന് മുമ്പുള്ള പ്രണയം ഇസ്ലാമിക വിരുദ്ധമാണെന്ന് ഐ എസ് എം. മതം മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു ഐ എസ് എം ഭാരവാഹികള്‍. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി ഉത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ ഹദീസ് സെമിനാറിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക് ആരെയും കൊണ്ട് വരുന്നതിനോട് ഇസ്ലാം യോജിക്കുന്നില്ല. ഖുര്‍ആന്‍ വാക്യങ്ങളും ഇതിനെതിരാണ്. പണം നല്‍കിയും ഭീഷണിപ്പെടുത്തിയും മറ്റു മാര്‍ഗങ്ങളുപയോഗിച്ചും മത പരിവര്‍ത്തനം നടത്താന്‍ പാടില്ല. ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടരായി സ്വമേധയാ മതത്തിലേക്ക് വരുന്നതിനെയാണ് ഖുര്‍ആന്‍ അംഗീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഡിസംബര്‍ 10ന് വൈകുന്നേരം മൂന്നു മണി മുതല്‍ കാസര്‍കോട് എം ജി റോഡ് ഹൈലൈന്‍ പ്ലാസക്ക് സമീപം പ്രത്യേകം തയാറാക്കിയ വേദിയിലാണ് ജില്ലാ ഹദീസ് സെമിനാര്‍ നടത്തുന്നത്. കാരുണ്യത്തിന്റെ പ്രവാചകന്‍ ലോകത്തെ പഠിപ്പിച്ച ഗുണകാംക്ഷയിലധിഷ്ടിതമായ മതത്തിന്റെ നന്മയുടെ മുഖത്തെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'സച്ചരിത സമൂഹം ആദര്‍ശവും പ്രയോഗവും' എന്ന പ്രമേയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഹദീസ് പഠനത്തിന്റെ പ്രാധാന്യവും ഗൗരവവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതും സെമിനാര്‍ ലക്ഷ്യമിടുന്നു.
ജില്ലാ ദഅ്വാ സമിതി ചെയര്‍മാന്‍ എം മുഹമ്മദ് കുഞ്ഞി  സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഐ എസ്എം ജില്ലാ പ്രസിഡണ്ട് നൂറുല്‍ ഇംത്യാസ് അധ്യക്ഷത വഹിക്കും.

പ്രവാചക ചര്യ: സ്വഹാബികളുടെ സമീപനം, തൗഹീദ്: ജീവിത പരിവര്‍ത്തനത്തിന്റെ നിദാനം, സ്വഹാബത്ത്: വിമര്‍ശനങ്ങളിലെ നൈതികത, സ്വഹാബത്ത്: പ്രബോദന വീഥിയിലെ ത്യാഗം, സ്വഹാബികള്‍: മാതൃകാ സമൂഹം എന്നീ വിഷയങ്ങളില്‍ അബൂബക്കര്‍ സലഫി ഹംസ മദീനി, നൗഫല്‍ മദീനി, മുജീബ് റഹ് മാന്‍ സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കുമ്പള, മഞ്ചേശ്വരം എന്നീ മേകലകളില്‍ നിന്നൂം മംഗളൂരു, സുള്ള്യ, മടിക്കേരി എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഹദീസ് സെമിനാറില്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ നൗഫല്‍ മദീനി, ശരീഫ് തളങ്കര, മുഹമ്മദ് ഫഹീം, ശിഹാബ് സി എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.
വിവാഹത്തിന് മുമ്പുള്ള പ്രണയം ഇസ്ലാമിക വിരുദ്ധം: ഐ എസ് എം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Islam, Religion, Press Club, Press meet, ISM District Hadeeth Seminar on Dec. 10

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia