ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ അന്തരിച്ചു
Mar 5, 2019, 10:59 IST
കോട്ടയം: (www.kasargodvartha.com 05.03.2019) ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ (81)അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 5.30 മണിയോടെ ഈരാട്ടുപേട്ടയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഈരാറ്റുപേട്ട അല്‍ ജാമിയത്തുല്‍ ഫൗസിയ ട്രസ്റ്റ് ചെയര്‍മാന്‍, ഫൗസിയ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മന്നാനിയ അറബിക് കോളജ് വര്‍ക്കല, ഹസനിയ അറബിക് കോളജ് കായംകുളം, നൂറുല്‍ ഹുദ അറബിക് കോളജ് കാഞ്ഞിരപ്പള്ളി, മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളജ് കാരിക്കോട്, പുത്തന്‍പള്ളി അറബി കോളജ് ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനായി 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു.
ദീര്‍ഘകാലം ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാമായിരുന്ന മുഹമ്മദ് അലിയാര്‍ മൗലവിയാണ് പിതാവ്. ഭാര്യ: ജമീല (ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് കുടുംബാംഗം). മക്കള്‍: അബ്ദുല്‍ നൂര്‍ മൗലവി (ഇമാം, വെട്ടം തീണ്ടാപ്പടി ജുമാ മസ്ജിദ്), അമീന്‍ മൗലവി അല്‍ ഹസനി (ഇമാം, ജബലുന്നൂര്‍ ജുമാ മസ്ജിദ്, തേവരുപാറ), മുഹമ്മദ് ഉനൈസ് മൗലവി (ഇമാം, മസ്ജിദുല്‍ ഹുദ, നടയ്ക്കല്‍), മുഹമ്മദ് അര്‍ഷദ് (ബിസിനസ്), മുഹമ്മദ് അന്‍വര്‍ അബ്റാരി (ഇമാം, അറഫ ജുമാ മസ്ജിദ് ചക്കരപറമ്പ്), മുഹമ്മദ് അന്‍സര്‍ ഫാറൂഖി (അധ്യാപകന്‍, ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍, ഈരാറ്റുപേട്ട), റുഷ്ദ.
മരുമക്കള്‍: ഡി എം മുഹമ്മദ് മൗലവി (ചെയര്‍മാന്‍, മജ്ലിസുല്‍ അബറാര്‍ വടുതല) ബുഷ്റ, നസീറ (കായംകുളം), താഹിറ (കൊല്ലം), ഫാത്വിമ (ചങ്ങനാശ്ശേരി), ഹഫ്സ, ഹസീന. സഹോദരങ്ങള്‍: മുഹമ്മദ് നദീര്‍ മൗലവി (ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം), അബ്ദുര്‍ റഷീദ് മൗലവി കരുനാഗപ്പള്ളി. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ഈരാറ്റുപേട്ട പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Obituary, Top-Headlines, State, Religion, Imams Council State president Mohammed Isa Falil Mambayee passed away
< !- START disable copy paste -->