മാസപ്പിറവി: തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി
Jun 4, 2019, 15:25 IST
കോഴിക്കോട്: (www.kasargodvartha.com 04.06.2019) ശവ്വാല്‍ പിറവി ദൃശ്യമായതായും ചൊവ്വാഴ്ച ചെറിയപെരുന്നാള്‍ ഉറപ്പിച്ചതായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചുവെന്ന പേരില്‍ തെറ്റായ വാര്‍ത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
സമസ്ത പി ആര്‍ ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയാണ് കോഴിക്കോട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. വ്യാജപ്രചരണം നടത്തിയവരെ കണ്ടെത്തി അവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വകീരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kozhikode, Top-Headlines, District, Religion, Fake message about Eid; Complaint lodged
< !- START disable copy paste -->
Keywords: Kerala, news, Kozhikode, Top-Headlines, District, Religion, Fake message about Eid; Complaint lodged
< !- START disable copy paste -->