തളങ്കരയിലെ മുഴുവന്‍ പള്ളികളിലും ജൂണ്‍ 12 മുതല്‍ താല്‍ക്കാലികമായി ജുമുഅ നിസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനം
Jun 11, 2020, 18:56 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2020) തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് കീഴിലെ മുഴുവന്‍ അംഗ മഹലുകളിലും ജൂണ്‍ 12 മുതല്‍ താത്കാലികമായി ജുമുഅ നിസ്‌കാരം ഏര്‍പ്പെടുത്താന്‍ ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്‍ദ്ദേശ പ്രകാരം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെയും അംഗ മഹല്‍ പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം വിശ്വാസികള്‍ പള്ളിയില്‍ എത്തേണ്ടത്. നൂറില്‍ കൂടുതല്‍ ആളുകള്‍ കൂടാന്‍ പാടില്ല. എല്ലാവരും അംഗശുദ്ധി വരുത്തി മുസല്ലയുമായാണ് പ്രാര്‍ത്ഥനക്ക് പള്ളിയിലെത്തേണ്ടത്. ബന്ധപ്പെട്ട മഹല്‍ അംഗങ്ങള്‍ അതാത് മഹല്ലുകളില്‍ തന്നെ ജുമുഅ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതാണ്.
യോഗത്തില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഖാസിയുടെ നിര്‍ദേശം വിശദീകരിച്ചു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, news, Thalangara, Malik deenar, Masjid, Religion, Decided to Open Masjids in Thalangara for Jumua Namaz
< !- START disable copy paste -->