കോവിഡ് വ്യാപനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം
തൃശൂര്‍: (www.kasargodvartha.com 08.07.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഗുരുവായൂര്‍ നഗരസഭയില്‍ ടി പി ആര്‍ 12.58% ആയതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക് ചെയ്തവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
ദിവസവും ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതിയില്ല. പുതിയ വിവാഹ ബുകിങ് അനുവദിക്കില്ല. മുന്‍കൂട്ടി ബുക് ചെയ്തവര്‍ക്ക് വിവാഹം നടത്താന്‍ അനുമതി നല്‍കും.
Keywords: Thrissur, News, Kerala, Top-Headlines, Religion, COVID-19, Marriage, Covid expansion; Decision to impose control on Guruvayur temple