city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജുമാമസ്ജിദ് ഉദ്ഘാടനവും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച

ചെര്‍ക്കള: (www.kasargodvartha.com 10.05.2017) നെല്ലിക്കട്ട ആമൂസ് നഗറില്‍ പുതുതായി നിര്‍മിച്ച ഫാത്തിമ ജുമാമസ്ജിദ് ഉദ്ഘാടനവും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച. അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ ആലിക്കുട്ടി ഉസ്താദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വെള്ളിയാഴ്ച്ച സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ ജുമുഅ ഉദ്ഘാടനം ചെയ്യും. ജുമാ നിസ്‌കാരാനന്തരം പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും ഉണ്ടായിരിക്കും.

പി ബി അഹമ്മദ് ഹാജിയാണ് ആമൂസ് നഗറില്‍ നയനമനോഹരമായ പള്ളി നിര്‍മ്മിച്ചുനല്‍കിയത്. വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം അബൂ ഫായിസ് ബഷീര്‍ മുസ്ലിയാര്‍ നെട്ടാര്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. ഹസന്‍ ദാരിമി, ഷബീര്‍ ദാരിമി, ഫൈസല്‍ സഖാഫി കൊണ്ടകേരി തുടങ്ങിയവര്‍ സംബന്ധിക്കും.

ജുമാമസ്ജിദ് ഉദ്ഘാടനവും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച

പരിപാടിയില്‍ ചെര്‍ക്കളം അബ്ദുല്ല, ടി ഇ അബ്ദുല്ല, ഹാജി എന്‍ എ അബൂബക്കര്‍, അബ്ദുല്‍ മജീദ് ബാഖവി, ഡോ. മുഹമ്മദ് സലീം നദ് വി തുടങ്ങിയവര്‍ പങ്കെടുക്കും. മസ്ജിദ് പ്രസിഡന്റ് പി ബി അഹമദ് ഹാജി അധ്യക്ഷത വഹിക്കും. സെക്രട്ടറി എം മൊയ്തീന്‍ കുഞ്ചാര്‍ സ്വാഗതവും ട്രഷറര്‍ ഹുസന്‍ കുഞ്ഞി ബേര്‍ക്ക നന്ദിയും പറയും.

Keywords:  Kerala, kasaragod, news, Masjid, inauguration, Prayer meet, Religion, Nellikatta, Amus Nagar Fathima Juma Masjid will inaugurated on Thursday  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia