നോമ്പ് ഇരുപത്തിനാലാം രാവില്‍ ഇത്തവണയും പള്ളിയിലേക്ക് 8,000 ഉണ്ണിയപ്പവുമായി അക്കര തറവാട്ടുകാരെത്തി; മതസൗഹാര്‍ദം വിളക്കിച്ചേര്‍ക്കുന്ന പുണ്യപ്രവര്‍ത്തി തുടങ്ങിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പ്
Jun 9, 2018, 17:04 IST
കുമ്പള: (www.kasargodvartha.com 09.06.2018) പള്ളിയിലേക്ക് 8,000 ഉണ്ണിയപ്പവുമായി ഇത്തവണയും അക്കര തറവാട്ടുകാരെത്തി; മതസൗഹാര്‍ദം വിളക്കിച്ചേര്‍ക്കുന്ന പുണ്യപ്രവര്‍ത്തി തുടങ്ങിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. കുമ്പള കണ്ണൂര്‍ പള്ളി അങ്കണത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന പനമ്പൂര്‍ സീതി വലിയുല്ലാഹി തങ്ങളുടെ മഖാമിലേക്കാണ് കോട്ടിക്കുളം അക്കര തറവാട്ടില്‍ നിന്നും 8000 ഉണ്ണിയപ്പവുമായി പുരുഷാരം എത്തിയത്.
നോമ്പ് ഇരുപത്തിനാലാം രാവില്‍ ഉണ്ണിയപ്പവുമായി എത്തുന്ന പതിവ് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് തുടങ്ങിയത്. ആ പതിവാണ് പുതിയ തലമുറയും പിന്തുടരുന്നത്. അക്കര തറവാട്ടില്‍ പെണ്‍കുഞ്ഞ് ജനിക്കാതെ വന്നപ്പോള്‍ തറവാട്ടുകാര്‍ ഈ മഖാമിലേക്ക് ഉണ്ണിയപ്പം നേര്‍ച്ചയാക്കുകയും തുടര്‍ന്ന് കുടുംബത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തതിന്റെ ഓര്‍മ്മക്കായാണ് ഈ ചടങ്ങ് വര്‍ഷാ വര്‍ഷം മുടങ്ങാതെ നടത്തുന്നത്.
നാനാ ജാതി- മത വിശ്വാസികള്‍ പങ്കെടുത്ത നോമ്പ് തുറയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. നാട്ടുകാരും, ജമാഅത്ത് ഭാരവാഹികളായ ആമു ഹാജി, മുനീര്‍, മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുര്‍ റഷീദ് സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അക്കരെ തറവാട്ടുകാരെ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Religion, Ramadan, Ifthar, Akkara Family come with 8,000 Unniyappam to Kumbala Kannur Makham.