city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Church Celebration | പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാമത് ഓർമ പെരുന്നാൾ 9, 10 തീയതികളിൽ പടന്നക്കാട്ട് ​​​​​​​

122nd Commemoration of Blessed Parumala Thirumeni at Pannakkad
Photo Credit: Facebook/ EAE St George Jacobite Syrian Church Padannakkad

●  പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന കാസർകോട് ജില്ലയിലെ ഏക ദൈവാലയമാണിത്.
●  നവംബർ ഒൻപത് ശനിയാഴ്ച രാവിലെ 7:30 ന് വിശുദ്ധ കുർബാനയോടെ പെരുന്നാൾ ആരംഭിക്കും.
●  വികാരി റവ. ഫാദർ ജേക്കബ് തോമസ് ആണ് പെരുന്നാൾ ആഘോഷങ്ങളുടെ വിശദാംശങ്ങൾ അറിയിച്ചത്.

നിലേശ്വരം: (KasargodVartha) പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിൽ കീഴിലുള്ള പടന്നക്കാട് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാമത് ഓർമ്മ പെരുന്നാൾ നവംബർ 9, 10 തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 

പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന കാസർകോട് ജില്ലയിലെ ഏക ദൈവാലയമാണിത്. ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏവരുടെയും അഭയകേന്ദ്രമായി ഈ പള്ളി വളർന്നു. അനേകം അത്ഭുതങ്ങൾ പ്രാർത്ഥനയിൽ ഇവിടെ നടക്കുന്നതായി വിശ്വാസികൾ പറയുന്നു.

നവംബർ ഒൻപത് ശനിയാഴ്ച രാവിലെ 7:30 ന് വിശുദ്ധ കുർബാനയോടെ പെരുന്നാൾ ആരംഭിക്കും. രാവിലെ 9:00 ന് പെരുന്നാൾ കൊടിയേറ്റം നടക്കും. വൈകിട്ട് 7:00 ന് സന്ധ്യാപ്രാര്‍ത്ഥനയും സൺഡേ സ്കൂൾ, ഭക്തസംഘടനകളുടെ വാർഷികം, സമ്മാനദാനവും ഉണ്ടായിരിക്കും.

നവംബർ 10 ഞായറാഴ്ച രാവിലെ 7:30 ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം 8:30 ന് വിശുദ്ധ കുർബാന അർപ്പിക്കും. വെരി. റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പാ കവണാട്ടേൽ പ്രസംഗം നടത്തും. തുടർന്ന് പരിശുദ്ധന്റെ തിരുശേഷിപ്പ് പേടകത്തിൽ നിന്നും പുറത്തെടുത്ത് മുത്തിക്കുന്ന ചടങ്ങ് നടക്കും. ആഘോഷമായ റാസ, ആശിർവാദം, ലേലം, നേർച്ച സദ്യ എന്നിവയും പെരുന്നാൾ ദിനത്തിൽ ഉണ്ടായിരിക്കും.

വികാരി റവ. ഫാദർ ജേക്കബ് തോമസ് തണുങ്ങും പതിയ്ക്കൽ ആണ് പെരുന്നാൾ ആഘോഷങ്ങളുടെ വിശദാംശങ്ങൾ അറിയിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങളും വികസനങ്ങളും മറ്റുള്ളവർ അറിയട്ടെ. നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങൾക്ക് പ്രധാനമാണ്. താഴെ കമൻ്റായി രെഖപ്പെടുത്തുമല്ലോ.

#ParumalaThirumeni, #122ndCommemoration, #Pannakkad, #KeralaFestival, #ChristianCelebration, #BlessedThirumeni

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia