city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അഹ് മദ് ഖൈസിനെ അനുമോദിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.08.2017) സഅദിയ്യ ഹിഫഌ കോളജിലെ വിദ്യാര്‍ത്ഥിയായ 13കാരന്‍ ഖുര്‍ആനിലെ ഓരോ സൂറത്തിന്റേയും അവസാന ആയത്ത് മുതല്‍ ആദ്യ ആയത്ത് വരെ അനായാസം ഓതിക്കൊണ്ട് വിസ്മയമാകുന്നു. ഖുര്‍ആനിലെ ഏത് സൂറത്തുകളും എളുപ്പത്തില്‍ മനപാഠമോതാന്‍ കഴിവുള്ള ഈ വിദ്യാര്‍ത്ഥിവെറും എട്ട് മാസങ്ങള്‍ കൊണ്ടാണ് ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

എട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അഹ് മദ് ഖൈസിനെ അനുമോദിച്ചു

സാധാരണ ഗതിയില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ചുരുങ്ങിയത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവ് വേണമെന്നിരിക്കെ കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ഈ നേട്ടം കൈവരിച്ച ഈ വിദ്യാര്‍ത്ഥിയെ നേരത്തെ സഅദിയ്യയില്‍ നടന്ന പണ്ഡിത ദര്‍സില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരിച്ചിരുന്നു.

സംസ്ഥാന തലത്തില്‍ നടന്ന വിവിധ ഖുര്‍ആന്‍ ഹിഫഌ മത്സരങ്ങളിലും ഈ വിദ്യാര്‍ത്ഥി തന്റെ പ്രതിഭാത്വം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആലപ്പുഴ ഹാശിമിയ്യയില്‍ നടന്ന അഖില കേരള ഹിഫഌ മത്സരത്തിലും, ഈ മാസം ആദ്യ വാരത്തില്‍ തിരുവനന്തപുരം വര്‍ക്കലയില്‍ നടന്ന തമാം ഹോളി ഖുര്‍ആന്‍ മത്സരത്തിലും, സഅദിയ്യയില്‍ നടന്ന ആയത്ത് മത്സരത്തിലും ഈ വിദ്യാര്‍ത്ഥി ജേതാവായിരുന്നു. സഅദിയ്യ ഹിഫഌ കോളജിലെ ഫൈനല്‍ വിദ്യാര്‍ത്ഥിയായ ഈ കൊച്ചുബാലന്‍ ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ്.

പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന അഹ് മദ് ഖൈസ് തന്റെ കഠിനമായ പ്രയത്‌നത്തിലൂടെയാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്ന് ഉസ്താദുമാരായ ഹാഫിള് അഹ് മദ് സഅദി, ഹാഫിള് മുഹമ്മദ് സഅദി, ഹാഫിള് അന്‍വര്‍ സഖാഫി, ഹാഫിള് ലത്വീഫ് മുസ്‌ലിയാര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. മഞ്ചേശ്വരം കടമ്പാര്‍ ഗാന്ധി നഗറിലെ മുഹമ്മദ് - സ്വഫിയ്യ ദമ്പതികളുടെ മകനാണ് അഹ് മദ് ഖൈസ്.

കഴിഞ്ഞ വര്‍ഷം വെറും എട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി സഅദിയ്യയിലെ മുഹമ്മദ് റാഫി എ വിദ്യാര്‍ത്ഥിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സഅദിയ്യ കേന്ദ്ര കമ്മിറ്റി അഹ് മദ് ഖൈസിനെ അനുമോദിച്ചു. പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉപഹാരം നല്‍കി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ഹാഫിള് അഹ് മദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Jamia-Sa-adiya-Arabiya, Religion, Holy Quran, Recitation, Student, Amazing. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia