ആചാരസ്ഥാനികരും ജന്മാവകാശിയും സ്ഥാനമേറ്റു
May 26, 2017, 09:30 IST
നീലേശ്വരം: (www.kasargodvartha.com 26.05.2017) തട്ടാച്ചേരി വടയന്തൂര്‍ കഴകം പാലോട്ടുകാവിലെ ആചാരസ്ഥാനികരും ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി തെയ്യക്കോലം ധരിക്കേണ്ട ജന്മാവകാശിയും സ്ഥാനമേറ്റു. നീലേശ്വരം രാജവംശത്തിലെ മൂന്നാംകൂര്‍ രാജാവ് ഇവരെ സ്ഥാനപ്പേരു വിളിച്ച് ആചാരമേല്‍പിച്ചു.
വടയന്തൂര്‍ കഴകത്തിലെ പുതിയവീട്ടില്‍ ദാമോദരന്‍ കാരണവര്‍, മാവിങ്കല്‍ ഭാസ്‌കരന്‍ കാരണവര്‍, തെക്കേ വീട്ടില്‍ നാരായണന്‍ വള്ളോട്ട് എന്നിവരാണ് ക്ഷേത്രസ്ഥാനികരായി ആചാരമേറ്റത്. തെയ്യം കലാകാരന്‍ പ്രശോഭ് കൃഷ്ണനു പട്ടും വളയും സമ്മാനിച്ചു. പണിക്കര്‍ പദവിയും നല്‍കി. കെ സി മാനവര്‍മ രാജ, ക്ഷേത്രം കോയ്മ കെ സതീശന്‍ നമ്പ്യാര്‍, ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Neeleswaram, Kasaragod, News, Temple Fest, Theyyam, Religion, Cultural, Tradition.