Cancelled | യൂത് ലീഗിന്റെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ മാർച് പാർടി ജില്ലാ നേതൃത്വം ഇടപെട്ട് റദ്ദാക്കി; കാരണം സംഘർഷത്തിന് സാധ്യതയെന്ന റിപോർടിന്റെ അടിസ്ഥാനത്തിൽ
Sep 7, 2023, 12:24 IST
ഉപ്പള: (www.kasargodvartha.com) ജില്ലാ പഞ്ചായത് അംഗത്വം ഗോൾഡൻ അബ്ദുർ റഹ്‌മാനെ കള്ളകേസിൽ കുടുക്കി ജയിലിൽ അടച്ചെന്ന് ആരോപിച്ച് യൂത് ലീഗ് മണ്ഡലം നേതൃത്വം ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്താനിരുന്ന മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ മാർച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഇടപെട്ട് റദ്ദാക്കി. പൊലീസ് സ്റ്റേഷൻ മാർചിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് നേതൃത്വം മനസിലാക്കിയതോടെയാണ് വേണ്ടെന്ന് വച്ചത്.
ഗോൾഡൻ റഹ്‌മാന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഉച്ചയോടെ കാസർകോട് കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്. ഇതുസംബന്ധിച്ച് പൊലീസിനോട് കോടതി റിപോർട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർചിൽ അക്രമ സംഭവം ഉണ്ടായാൽ ജാമ്യാപേക്ഷയെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് മാർച് നടത്തേണ്ടെന്ന് നേതൃത്വം യൂത് ലീഗിന് നിർദേശം നൽകിയത്. മാർചിന് വൻ ഒരുക്കമാണ് യൂത് ലീഗ് മണ്ഡലം നേതൃത്വം നടത്തി വന്നത്.
ഗോൾഡൻ റഹ്‌മാന്റെ അറസ്റ്റിൽ മുസ്ലിം ലീഗിന് ശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും അത് തെരുവിൽ പ്രകടിപ്പിച്ചാൽ അദ്ദേഹത്തിന്റെ ജാമ്യത്തിനെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളിൽ നിന്നും നേതൃത്വം പിന്നോട്ട് പോയത്. അറസ്റ്റ് നടന്നതിന്റെ പിറ്റേദിവസം യൂത് ലീഗ് ഉപ്പളയിൽ പ്രതിഷേധ പ്രകടനം നടത്തിയതല്ലാതെ മറ്റൊരു രീതിയിലുള്ള പ്രതിഷേധങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഗോൾഡൻ റഹ്‌മാന്റെ അറസ്റ്റ് വിവരം അറിഞ്ഞ് ജില്ലാ പ്രസിഡന്റ് അടക്കം നിരവധി നേതാക്കൾ, അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി കാസർകോട് ജെനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ എത്തിയിരുന്നു.
പാർടിയുടെ രണ്ട് എംഎൽഎമാരും ജില്ലാ മണ്ഡലം നേതൃത്വങ്ങളും പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. കുമ്പളയിലെ പ്ലസ് ടു വിദ്യാർഥി ഫർഹാസിന്റെ അപകട മരണത്തിൽ പൊലീസിന്റെ പങ്ക് വ്യക്തമായപ്പോൾ അതിന്റെ ജാള്യത തീർക്കാനാണ് നിരപരാധിയായ ഗോൾഡൻ റഹ്‌മാനെ എസ് ഐ യുടെ കൈയെല്ല് തകർത്തെന്ന കേസിൽ ഉൾപെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതെന്നും കേസിലെ മറ്റ് നാല് പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്നും ഒരു നോടീസ് നൽകി വിളിപ്പിച്ചാൽ എത്തുമായിരുന്ന ജില്ലാ പഞ്ചായത് അംഗത്തെ വൻ പൊലീസ് സന്നാഹവുമായി എത്തി അറസ്റ്റ് ചെയ്തത് പൊലീസിന്റെ നാടകമാണെന്നും യുഡിഎഫ് - ലീഗ് നേതൃത്വം ആരോപിക്കുന്നു.
ഇതിനിടെ, ഫർഹാസിന്റെ മരണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപോർട് പുറത്തുവന്നതും യുഡിഎഫ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.
Keywords: News, Uppala, Kasaragod, Kerala, Youth League, Manjeswaram, Police, Golden Rahman, Youth League's Manjeswaram police station march canceled.
< !- START disable copy paste -->