city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹന പരിശോധനയുടെ പേരിലുള്ള പോലീസ് തേര്‍വാഴ്ചക്കെതിരെ യൂത്ത് ലീഗ് പ്രകടനത്തില്‍ പ്രതിഷേധം അലയടിച്ചു

കാസര്‍കോട്: (www.kasargodvartha.com 01.01.2018) വാഹന പരിശോധനയുടെ പേരിലുള്ള പോലീസ് പീഡനങ്ങള്‍ക്കെതിരെയും, കഴിഞ്ഞ ദിവസം അണങ്കൂരില്‍ നടുറോഡില്‍ ബൈക്ക് തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ കാറിടിച്ച് കൊല്ലമ്പാടി സ്വദേശി സുഹൈല്‍ മരണപ്പെടാന്‍ ഇടയായ സംഭവത്തിന് കാരണക്കാരായ പരിശോധന നടത്തിയ പോലീസുകാര്‍ക്കും, അതിന് നിര്‍ദ്ദേഷം നല്‍കിയ പോലീസ് ഓഫീസര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിലും പ്രതിഷേധ സംഗമത്തിലും പോലീസിനെതിരെയുള്ള ശക്തമായ പ്രതിഷേധം അലയടിഞ്ഞു.
വാഹന പരിശോധനയുടെ പേരിലുള്ള പോലീസ് തേര്‍വാഴ്ചക്കെതിരെ യൂത്ത് ലീഗ് പ്രകടനത്തില്‍ പ്രതിഷേധം അലയടിച്ചു

ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേഷങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന രീതിയില്‍ പോലീസ് നടത്തുന്ന വാഹന പരിശോധനകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, ഹാരിസ് തൊട്ടി, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍ മുജീബ് കമ്പാര്‍, ഹാരിസ് ബെദിര, സി.ടി റിയാസ് ജീലാനി കല്ലങ്കൈ, ശഫീഖ് ആലൂര്‍, അബ്ദുല്ല ഒറവങ്കര, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, അഷ്‌റഫ് ബോവിക്കാനം, റഫീഖ് കെളോട്ട്, നൗഫല്‍ തായല്‍, സഹദ് ബാങ്കോട്, ഹാരിസ് ബ്രദേര്‍സ്, താഹ തങ്ങള്‍ ചേരൂര്‍, ജലീല്‍ അണങ്കൂര്‍, ഖലീല്‍ അബൂബക്കര്‍, റഷീദ് ഗസ്സാലി, മൊയ്തീന്‍ കെ.കെ പുറം, സി.ബി ലത്വീഫ്, ഷറഫുദ്ദീന്‍ ബേവിഞ്ച, മുത്തലിബ് ബേര്‍ക്ക, സലാം ചെര്‍ക്കള, സുല്‍വാന്‍ ചെമ്മനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ടി.ഡി. കബീര്‍, ടി.എം. ഇഖ്ബാല്‍, അഡ്വ. വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മമ്മു ചാല പ്രസംഗിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ നന്ദി പറഞ്ഞു.

വാഹന പരിശോധനയുടെ പേരിലുള്ള പോലീസ് തേര്‍വാഴ്ചക്കെതിരെ യൂത്ത് ലീഗ് പ്രകടനത്തില്‍ പ്രതിഷേധം അലയടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, IUML, Politics, Protest, Youth League Protest march conducted against Police
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia