പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയതിലൂടെ കൊലയാളികൾക്ക് സിപിഎം പാലൂട്ടുകയാണെന്ന് യൂത് ലീഗ്
Jun 19, 2021, 22:34 IST
കാസർകോട്: (www.kasargodvartha.com 19.06.2021) പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയതിലൂടെ കൊലയാളികൾക്ക് സിപിഎം പാലൂട്ടുകയാണെന്ന് യൂത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, ജനറൽ സെക്രടറി സഹീർ ആസിഫ് എന്നിവർ ആരോപിച്ചു.
ഇത് നാട്ടിൽ കൊലപാതകങ്ങൾ വർധിക്കാൻ വഴിയൊരുക്കും. ജോലി കൊടുക്കുക വഴി സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഒരിക്കൽ തെളിഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തിൽ കൊലപാതകങ്ങളെ തള്ളിപ്പറയുകയും പരോക്ഷമായി കൊലയാളികളെ സഹായിക്കുകയും ചെയ്യുന്നു.
ഇത് നാട്ടിൽ കൊലപാതകങ്ങൾ വർധിക്കാൻ വഴിയൊരുക്കും. ജോലി കൊടുക്കുക വഴി സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഒരിക്കൽ തെളിഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തിൽ കൊലപാതകങ്ങളെ തള്ളിപ്പറയുകയും പരോക്ഷമായി കൊലയാളികളെ സഹായിക്കുകയും ചെയ്യുന്നു.
പെരിയ കൊലപാതകത്തെ ആദ്യം തള്ളിപ്പറഞ്ഞ സിപിഎം, കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ പൊതുഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ചു. കേസിലെ ഒന്നാം പ്രതി പീതാംബരനടക്കമുള്ള കൊലയാളികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്തിൻ്റെ ഒത്താശയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയത് അന്വേഷിക്കണം.
ഒന്നാം പിണറായി സർകാർ കാലത്ത് പാർടി നേതാക്കൻമാരുടെ ബന്ധുക്കൾക്കാണ് ജോലി നൽകിയതെങ്കിൽ രണ്ടാം പിണറായി സർകാർ പാർടി ഗുണ്ടകളുടെ ബന്ധുക്കൾക്കാണ് നിയമനം നൽകുന്നത്. പൊതു ജനത്തെ വിഡ്ഢികളാക്കുന്ന ഇത്തരം തോന്നിവാസങ്ങൾ തുടർന്നാൽ അതിന് വില നൽകേണ്ടി വരുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Periya, Murder-case, Accused, Politics, Political party, CPM, Youth League, Wife, Youth League accuses CPM for appointing wives of accused in Periya double murder case at district hospital.
< !- START disable copy paste -->