city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത വനിതാനേതാവ് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി; പ്രതിഷേധവുമായി വി എസ് പക്ഷം

കാസര്‍കോട്: (www.kasargodvartha.com 08.01.2018) ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത വനിതാ നേതാവിനെ കാസര്‍കോട്ട് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയായി ഉള്‍പ്പെടുത്തിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ വിവാദം.  മഹിളാ അസോസിയേഷന്‍ മടിക്കൈ വില്ലേജ് സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ സുജാതയാണ് തിങ്കളാഴ്ച  രാവിലെ കാസര്‍കോട്ട് ആരംഭിച്ച ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തത്. ഇതിനെ ചോദ്യം ചെയ്ത് വി എസ് പക്ഷം രംഗത്തുവന്നിരിക്കുകയാണ്.

മടിക്കൈ മുണ്ടോട്ട് നടന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തില്‍ സുജാത പ്രതിനിധി ആയിരുന്നുവെങ്കിലും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. മടിക്കൈ ലോക്കലില്‍ നിന്നുമാണ് സുജാതയെ ഏരിയാ സമ്മേളനത്തിലെ പ്രതിനിധിയായി തെരഞ്ഞെടുത്തത്. ഡിസംബര്‍ 16,17 തീയ്യതികളില്‍ സ്വന്തം ഗ്രാമമായ മടിക്കൈയില്‍ ഏരിയാ സമ്മേളനം നടന്നിട്ടുപോലും ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത സുജാതയെ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയാക്കിയത് വിഭാഗീയത മൂലമാണെന്നാണ് ഒരുവിഭാഗം പറയുന്നത്.സംസ്ഥാനത്തുടനീളം വിഭാഗീയത അവസാനിച്ചപ്പോള്‍ കാസര്‍കോട്ട് മാത്രമാണ് ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും രൂക്ഷം നീലേശ്വരത്തും ബേഡകത്തുമാണ്. വി എസ് പക്ഷത്തിന്റെ തട്ടകമായി അറിയപ്പെട്ടിരുന്ന ഈ രണ്ടിടത്തും വി എസ് വിഭാഗം പാര്‍ട്ടിക്ക് വിധേയമായപ്പോള്‍ ഔദ്യോഗിക പക്ഷം ഇപ്പോഴും കടുത്ത ശത്രുത പുലര്‍ത്തിവരുന്നുണ്ടെന്നാണ് ആരോപണം.

വി എസ് പക്ഷത്തിന്റെ ശക്തികേന്ദ്രമായ മടിക്കൈയില്‍ ഔദ്യോഗികപക്ഷത്തിന്റെ വക്താവാണ് സുജാത. ഈയൊരു കാരണം കൊണ്ടാണ് ഏരിയാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാത്ത സുജാതയെ ജില്ലാ സമ്മേളന പ്രതിനിധിയാക്കിയതെന്നാണ് മറുപക്ഷം പറയുന്നത്. ഇത് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപണമുണ്ട്. മുതിര്‍ന്ന നേതാവോ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന ആളോ ആണെങ്കില്‍ ഗുരുതരമായ കാരണങ്ങളാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ മാത്രമേ അത്രയും അടിയന്തിര പ്രാധാന്യത്തില്‍ മേല്‍ഘടക സമ്മേളനത്തില്‍ ഒരാളെ പ്രതിനിധിയാക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇതൊക്കെ ലംഘിച്ചുകൊണ്ടാണ് ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി സുജാതയെ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയാക്കിയതെന്നാണ് ആരോപണം. ഏരിയാ സമ്മേളനത്തില്‍ പോലും പ്രതിനിധിയല്ലാത്ത സുജാതയെ ജില്ലാ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതില്‍ മടിക്കൈ ഉള്‍പ്പെടെ പാര്‍ട്ടി അണികളില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പ് വിഭാഗീയതയെ തുടര്‍ന്ന് നീലേശ്വരത്ത് ലോക്കല്‍ സമ്മേളനത്തില്‍ നിന്നും അഞ്ചുപേരെ വെട്ടിനിരത്തിയതും ഗ്രൂപ്പ് വൈരം മൂലമാണെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു.
ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത വനിതാനേതാവ് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി; പ്രതിഷേധവുമായി വി എസ് പക്ഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Conference, Top-Headlines, CPM, Woman leader participated in District Conference Not participating in area assembly; Protest
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia