കാസര്‍കോട്ട് ഭക്ഷ്യപരിശോധന ലാബ് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Jan 28, 2019, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2019) മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുന്നതിനും, തടയുന്നതിനുമായി കാസര്‍കോട്ടെ ഫുഡ് ഗ്രൈന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കാസര്‍കോട്ട് ഭക്ഷ്യപരിശേധനാ ലാബ് സ്ഥാപിക്കുന്നതിന് ആവശ്യമായ സമര്‍ദം സര്‍ക്കാറില്‍ ചെലുത്തുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും, കുടംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്ട് എത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ സംഘടനയുടെ മേല്‍നോട്ടത്തില്‍ തന്നെ പരിശോധന നടത്തി മായം ചേര്‍ത്തവ വില്‍ക്കേണ്ടതില്ലെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുവാനുള്ള ഫുഡ് ഗ്രൈന്‍സ് അസോസിയേഷന്റെ തീരുമാനം മാതൃകാപരമാണ്. ഇത് കേരളത്തില്‍ ഒരു മാറ്റത്തിന്റെ തുടക്കമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷ നിയമത്തില്‍ പേരായ്മകള്‍ ഒരുപാടുണ്ട്.
പരിപാടിയില്‍ പഴയ കാല അംഗങ്ങളായ എന്‍ ഐ അബൂബക്കര്‍, ടി ഇബ്രാഹിം, കെ എസ് അബ്ദുല്ല ഹാജി, വാസുദേവ നായക്ക്, കെ എ അഹ് മദ് ഹാജി, വി സി ഖാലിദ്, പി എ മുഹമ്മദ് എന്നിവരെ അസോസിയേഷന്‍ രക്ഷാധികാരിയും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ് മുഖ്യാതിത്ഥിയായിരുന്നു.
Keywords: Will take action for starting Food testing lab in Kasaragod; says N A Nellikkunnu MLA, Kasaragod, News, Food, MLA, Inauguration, N.A.Nellikunnu, Politics, Kerala.

മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍പ്പന നടത്തി പിടിക്കപ്പെടുന്നത് ഒന്നുമറിയാത്ത അവസാനത്തെ കണ്ണിയായ ചെറുകിട വ്യാപാരികളാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്ന അതിന്റെ ആദ്യ ശ്രോതസിലുള്ളവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും നല്‍കുന്ന രീതിയില്‍ ഭക്ഷ്യ സുരക്ഷ നിയമത്തില്‍ മാറ്റം അനിവാര്യമാണെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ പഴയ കാല അംഗങ്ങളായ എന്‍ ഐ അബൂബക്കര്‍, ടി ഇബ്രാഹിം, കെ എസ് അബ്ദുല്ല ഹാജി, വാസുദേവ നായക്ക്, കെ എ അഹ് മദ് ഹാജി, വി സി ഖാലിദ്, പി എ മുഹമ്മദ് എന്നിവരെ അസോസിയേഷന്‍ രക്ഷാധികാരിയും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ് മുഖ്യാതിത്ഥിയായിരുന്നു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, ഫുഡ് ഗ്രൈന്‍സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ കെ. എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് കെ. മുഹമ്മദ് വെല്‍ക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എച്ച്. അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും ട്രഷറര്‍ ഇ.എ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Will take action for starting Food testing lab in Kasaragod; says N A Nellikkunnu MLA, Kasaragod, News, Food, MLA, Inauguration, N.A.Nellikunnu, Politics, Kerala.