അതിർത്തി കാക്കാൻ നാട്ടുകാരൻ തന്നെ എത്തുമോ; അനുകൂല തരംഗത്തിൽ പ്രതീക്ഷയർപിച്ച് എ കെ എം അശ്റഫ്
Apr 4, 2021, 20:06 IST
ഉപ്പള: (www.kasargodvartha.com 04.04.2021) മഞ്ചേശ്വരത്തെ പ്രധാന രണ്ട് മുന്നണി സ്ഥാനാർഥികൾക്കില്ലാത്ത ഒരു പ്രത്യേകത എ കെ എം അശ്റഫിനുണ്ട്, തനിക്ക് തന്നെ വോട് ചെയ്യാനുള്ള അവസരം. എന്നാൽ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്ക് ആ ഭാഗ്യമില്ല. അവരാരും മഞ്ചേശ്വരം മണ്ഡലം സ്വദേശികളല്ല. ഇത് തന്നെയാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണമായി മണ്ഡലത്തിൽ നിറഞ്ഞത്. അതിർത്തി കാക്കാൻ മണ്ഡലംകാരൻ തന്നെ എന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് പ്രചാരണ വേദികളിൽ മുഴങ്ങി കൊണ്ടേയിരുന്നു.
എ കെ എം അശ്റഫിന്റെ ജനനവും വിദ്യഭ്യാസവും രാഷ്ട്രീയ വളർചയുമെല്ലാം മഞ്ചേശ്വരം മണ്ഡലത്തിലായിരുന്നു. അദ്ദേഹത്തെ പോലെ ഈ മണ്ണിനെയും മനുഷ്യരെയും അറിഞ്ഞവരല്ല എതിർ സ്ഥാനാർഥികൾ. ഇത് തന്നെയാണ് അശ്റഫിന്റെ കൈമുതലും. ബ്ലോക് പഞ്ചായത് പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും അംഗീകാരം നേടിയിരുന്നു. മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡയാലിസിസ് സെന്റർ നിരവധി പേർക്കാണ് സാന്ത്വനമായത്.

തന്റെ മുൻഗാമികളുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി അതിന്റെ തുടർചയ്ക്കാണ് ഓരോ ഇടങ്ങളിലും അദ്ദേഹം വോട് ചോദിച്ചത്. മണ്ഡലത്തിലെ പ്രശ്നങ്ങളും ദുരിതങ്ങളും അറിയാവുന്നൊരാൾ എന്ന നിലയിൽ ഏറ്റവും മികച്ച അവസരമാണ് ഇത്തവണയെന്ന് വോടർമാരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനാവുന്നുണ്ട്. ഒപ്പം യുവനേതാവ് എന്ന നിലയിൽ പ്രവർത്തകരുമായുള്ള ബന്ധം സംഘടനാ ശേഷിയെയും സമർഥമായി ചലിപ്പിക്കാനായി.
ബിജെപി വരുമെന്ന പേടിയിൽ അശ്റഫിലേക്ക് ന്യൂനപക്ഷ വോടുകൾ ഏകീകരിക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. പ്രാദേശികമായി സ്വാധീനമുള്ള പല സംഘടനകളും ഫാസിസത്തെ പ്രതിരോധിക്കാനെന്ന പേരിൽ യുഡിഎഫിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതെല്ലം അനുകൂലമായാൽ ഉപതിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തേക്കാൾ വിജയം ഉണ്ടാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, MAnjeshwaram, AKM Ashraf, Will the native himself come to guard the border; AKM Ashraf hopes for a positive wave.
< !- START disable copy paste -->