city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | 'കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എമ്പുരാന് എന്തിന്', രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

Photo Credit: Facebook/ V Sivankutty

● ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്.
● ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്.
● ഇത്തരം പ്രവണതകൾ ഫാസിസ്റ്റ് ചിന്താഗതിയാണ് കാണിക്കുന്നത്.

തിരുവനന്തപുരം: (KVARTHA) കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട  'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് 'എംപുരാൻ' എന്ന സിനിമയ്ക്ക് എന്തിനാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. ഏത് തുണികൊണ്ട് മൂടിയാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും വരും തലമുറകൾ അത് കാണുകയും അറിയുകയും ചെയ്യും എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് അവരുടെ മുൻകാല ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ സെൻസർ ചെയ്യണം എന്ന ധാർഷ്ട്യം ഫാസിസ്റ്റ് ചിന്താഗതിയാണ് കാണിക്കുന്നത്. 

ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Kerala Education Minister V. Sivankutty strongly criticized the censor board cuts for the movie 'Empuraan', questioning why 'The Kerala Story', which allegedly defamed Kerala, did not face similar censorship. He stated that historical events like the Gujarat riots and Godhra incident cannot be hidden and condemned threats and cyberattacks against actors and filmmakers as fascist. He emphasized that freedom of expression is fundamental to democracy and any attempt to suppress it should be opposed.

#VSivankutty #Empuraan #KeralaStory #Censorship #FreedomOfExpression #KeralaPolitics

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub