city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | ആരാകും ടിഇ അബ്ദുല്ലയുടെ പിന്‍ഗാമി? ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗില്‍ ചര്‍ച സജീവമായി; ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ നിരവധി

കാസര്‍കോട്: (www.kasargodvartha.com) അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ലയുടെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച സജീവമായി. 15 ഓടെ മണ്ഡലം കമിറ്റി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കും. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ മാസം 22നാണ് നടക്കുന്നത്. 15 ഭാരവാഹികളെയും 45 അംഗ പ്രവര്‍ത്തക സമിതിയെയുമാണ് തെരഞ്ഞെടുക്കുക. ഒരുമാസം നീണ്ട അംഗത്വ കാംപയിന്‍ പൂര്‍ത്തിയാക്കി മുസ്ലിംലീഗ് സംഘടന തെരഞ്ഞെടുപ്പിലേക്ക് കടന്ന ഘട്ടത്തിലാണ് ടിഇ അബ്ദുല്ല വിടവാങ്ങിയത്. മാര്‍ച് 10ന് ദേശീയ കൗണ്‍സില്‍ യോഗം ചെന്നെയില്‍ ചേരുന്നതിനുമുമ്പ് പുതിയ സംസ്ഥാന കമിറ്റിയും നിലവില്‍ വരുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
      
Muslim League | ആരാകും ടിഇ അബ്ദുല്ലയുടെ പിന്‍ഗാമി? ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗില്‍ ചര്‍ച സജീവമായി; ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ നിരവധി

കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് നിലവിലെ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്റേതാണ്. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായ എ അബ്ദുര്‍ റഹ്മാന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവ് കൂടിയാണ്. നേരത്തെ കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനായിയൊക്കെ പ്രവര്‍ത്തിച്ച പാരമ്പര്യവുമുണ്ട് അദ്ദേഹത്തിന്. അതേസമയം നിലവിലെ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മാഹിന്‍ ഹാജി ട്രഷറര്‍ സ്ഥാനത്ത് തുടരണമെന്ന് വാദിക്കുന്നവരും പാര്‍ടിയിലുണ്ട്.

പല ഘട്ടങ്ങളിലും ജില്ലാ പ്രസിഡന്റ് പദവിയിലേക്കും നിയമസഭാ സ്ഥാനാര്‍ഥിയായുമൊക്കെ ഉയര്‍ന്നുവന്ന പേരാണ് കല്ലട്ര മാഹിന്‍ ഹാജിയുടേത്. നേരത്തെ ജില്ലാ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. കൂടാതെ നിരവധി സാമൂഹ്യ, സാംസ്‌കാരിക, മത സംഘടനകളുടെ ഭാരവാഹിത്വങ്ങള്‍ അലങ്കരിക്കുന്ന അദ്ദേഹം ജനസമ്മിതിയുള്ള നേതാവാണ്. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനായി പാര്‍ടി അദ്ദേഹത്തെ ആശ്രയിച്ചിട്ടുണ്ട്. വിവാദമായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ചര്‍ചയ്ക്ക് അദ്ദേഹത്തെയാണ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്. മുസ്ലിം ലീഗിന്റെ നേതൃരംഗത്ത് തിളങ്ങിയും സാമ്പത്തികമായി പിന്തുണച്ചുമുള്ള പാരമ്പര്യമുള്ളവരാണ് കല്ലട്ര കുടുംബം. പ്രസിഡന്റ് ആയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിലേക്ക് മാഹിന്‍ ഹാജിയെ പരിഗണിച്ചേക്കും.
            
Muslim League | ആരാകും ടിഇ അബ്ദുല്ലയുടെ പിന്‍ഗാമി? ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗില്‍ ചര്‍ച സജീവമായി; ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ നിരവധി

മത്സരമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ സമവായമെന്ന നിലയില്‍ സംസ്ഥാന ട്രഷററും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ സിടി അഹ്മദ് അലി പ്രസിഡന്റായേക്കുമെന്നും അണികള്‍ സൂചന നല്‍കുന്നു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ജില്ലാ പ്രസിഡന്റാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ അദ്ദേഹം സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുമെന്നും പറയുന്നുണ്ട്.

അതേസമയം അപ്രതീക്ഷിതമായി വ്യവസായിയും കെഎംസിസി നേതാവുമായ യഹ്യ തളങ്കര പ്രസിഡന്റായേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നിലവില്‍ കെഎംസിസി യുഎഇ നാഷണല്‍ കമിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാനാണ് അദ്ദേഹം. പല കോണുകളില്‍ നിന്നും യഹ്യ തളങ്കര പ്രസിഡന്റ് ആവണമെന്ന ആവശ്യം ഉയരുന്നുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലും സജീവമായ അദ്ദേഹം പാര്‍ടിക്ക് പുറത്തും സ്വീകാര്യതയുള്ള നേതാവാണ്. മത, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ പല സുപ്രധാന പദവികളും അദ്ദേഹം വഹിക്കുന്നുമുണ്ട്. യഹ്യയെ പ്രസിഡന്റ് ആക്കുന്നതിലൂടെ പാര്‍ടിക്ക് പുതിയൊരു മുഖം തന്നെ ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പ്രവാസി നേതാവായ അദ്ദേഹത്തെ പ്രസിഡന്റ് ആക്കുന്നതിലൂടെ സംഘടനാ രംഗത്തും പാര്‍ടിക്ക് വലിയ മുതല്‍ കൂട്ടാവുമെന്നും യഹ്യയെ ഉയര്‍ത്തിക്കാട്ടുന്നവര്‍ പറയുന്നു.

എ അബ്ദുര്‍ റഹ്മാന്‍ പ്രസിഡന്റായാല്‍ ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് എജിസി ബശീറിനെ പരിഗണിച്ചേക്കും. തൃക്കരിപ്പൂരില്‍ നിന്നുള്ള നേതാവാണെങ്കിലും 2015ല്‍ ജില്ലാ പഞ്ചായതിലേക്ക് മത്സരിച്ചത് കുമ്പള ഡിവിഷനില്‍ നിന്നായിരുന്നു. ജില്ലാ പഞ്ചായത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് പാര്‍ടി വിലയിരുത്തല്‍. എജിസി ബശീറിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പാര്‍ടി സംസ്ഥാന നേതൃത്വത്തിനും താത്പര്യമുണ്ടെന്നാണ് അറിയുന്നത്. മികച്ച പ്രാസംഗികന്‍ കൂടിയായ എജിസി എന്തുകൊണ്ടും ജില്ലാ സെക്രടറി ആവണമെന്ന് തന്നെയാണ് ഒരുവിഭാഗം പറയുന്നത്.

പിഎം മുനീര്‍ ഹാജി ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും പറയുന്നുണ്ട്. കല്ലട്ര മാഹിന്‍ ഹാജിയുടെ കൂടെ മുനീര്‍ ഹാജി ജെനറല്‍ സെക്രടറിയായി മത്സരിക്കുമെന്നാണ് മറ്റൊരു റിപോര്‍ട്. സമവായമുണ്ടായാല്‍ പിഎം മുനീര്‍ ഹാജി ട്രഷറര്‍ ആവാനും സാധ്യതയുണ്ട്. അശ്റഫ് എടനീരിനെയും അസീസ് കളത്തൂരിനെയും പോലുള്ള കൂടുതല്‍ യുവനേതാക്കളും നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ടേക്കും. മുസ്ലിം ലീഗിലേക്ക് പുതുതായി വന്ന 44,485 അംഗങ്ങളില്‍ ഏകദേശം 60 ശതമാനം പേരും യുവാക്കളാണ്. ഈ സാഹചര്യത്തില്‍ യുവാക്കളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ പരിഗണിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ ഭാരവാഹികളുടെ പാനല്‍ അവതരണം കര്‍ശനമായി വിലക്കിയിട്ടുണ്ട്. പരമാവധി സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്നും അനിവാര്യഘട്ടത്തില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് റിടേണിങ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ കടുത്ത മത്സരം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ കണക്കുകള്‍ പ്രകാരം 1,95,000 പേരാണ് മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചിട്ടുള്ളത്. 400 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയില്‍ 500ഓളം വരുന്ന കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് വെവ്വേറെയും ട്രഷറര്‍, അഞ്ച് വൈസ് പ്രസിഡന്റ്, അഞ്ച് ജോയിന്റ് സെക്രടറി ഒന്നിച്ചുമായിരിക്കും തെരഞ്ഞെടുപ്പ്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, Political Party, Muslim-League, President, T.E Abdulla, Who will succeed TE Abdullah?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia