അമിത്ഷായുടെ അതിമോഹം കേരളത്തില്‍ നടക്കില്ല: വെല്‍ഫെയര്‍ പാര്‍ട്ടി
Jun 4, 2017, 10:00 IST
തിരുവനന്തപുരം: (www.kasargodvartha.com 04.06.2017) ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും പിന്തുണ നേടി കേരളം പിടിക്കാമെന്ന അമിത്ഷായുടെ അതിമോഹം നടക്കാന്‍ പോകുന്നില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സംഘ്പരിവാറിന്റെ വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മതന്യൂനപക്ഷങ്ങള്‍ ബി ജെ പിയെ പിന്തുണക്കുന്നതെങ്ങനെയാണ്?. എത്ര നീലച്ചായത്തില്‍ മുങ്ങിയാലും കുറുക്കന്റെ സ്വഭാവം സന്ദര്‍ഭാനുസരണം വെളിപ്പെടുമെന്ന് നല്ലപോലെ അറിയാവുന്നവരാണ് കേരളത്തിലെ ജനങ്ങള്‍.
ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമടക്കം നിരന്തരമായി സംഘ്പരിവാറിന്റെ വംശീയ പീഢനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ദളിത് സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കണമെന്ന് കേരളത്തിലെ ബി ജെ പി നേതാക്കളോട് പറയാന്‍ അമിത്ഷായ്ക്ക് ലജ്ജയില്ലേ. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം കേരളാ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് പറയുന്ന അമിത്ഷാ ആദ്യം സ്വന്തം നേതാവ് മോഡിയോട് ഗുജറാത്തിലെ കൂട്ടക്കൊലകളുടെയും വംശഹത്യയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെടണം. ഗോരക്ഷകരുടെ പേരില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന അരുംകൊലകളുടെ ഉത്തരവാദിത്തം ബി ജെ പി മുഖ്യമന്ത്രിമാരെക്കൊണ്ട് അമിത്ഷാ ഏറ്റെടുപ്പിക്കുമോ.
അധികാരത്തിന്റെ ഓരംചേര്‍ന്ന് അതിന്റെ അപ്പകഷ്ണങ്ങള്‍ നുണയുന്ന ചിലര്‍ സ്വീകരിക്കാനെത്തി എന്നു കരുതി സംഘ്പരിവാറിനൊപ്പം സഞ്ചരിക്കാന്‍ കേരളത്തിലെ വിവേകമുള്ള ഒരാളെയും കിട്ടാന്‍പോകുന്നില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെത്തി ജനതയെ ഭിന്നിപ്പിച്ചകറ്റിയ അമിത്ഷായുടെ തന്ത്രങ്ങളെ കേരള ജനത തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, BJP, Politics, Welfare Party, Controversy, Amit Shah, Welfare party on Amit shah's visit in Kerala.