President | സത്താർ വടക്കുമ്പാടിന് പകരം തൃക്കരിപ്പൂരിൽ വികെ ബാവ ഗ്രാമപഞ്ചായത് പ്രസിഡന്റാകും; തെരഞ്ഞെടുപ്പ് 13ന്; ഭരണമാറ്റം പദവി പങ്കിട്ടെടുക്കാനുള്ള ധാരണയിൽ
Feb 11, 2023, 12:42 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) സത്താർ വടക്കുമ്പാടിന് പകരം തൃക്കരിപ്പൂരിൽ വികെ ബാവ ഗ്രാമപഞ്ചായത് പ്രസിഡന്റാകും. ഫെബ്രുവരി 13ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് ജില്ലാ സെക്രടറി വികെ ബാവയെ മുസ്ലിം ലീഗ് ജില്ലാ പാർലിമെൻ്ററി ബോർഡ് തീരുമാനിച്ചതായി ജില്ലാ കമിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
2020ൽ പഞ്ചായത് തെരഞ്ഞെടുപ്പിന് ശേഷം പാർടിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. അന്ന് യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയ ശേഷം പഞ്ചായത് പ്രസിഡന്റ് ആരാകണമെന്നതിനെ ചൊല്ലി മുസ്ലിം ലീഗിൽ തർക്കം ഉണ്ടായിരുന്നു. വിഷയം ജില്ലാ കമിറ്റിയുടെ മുന്നിലെത്തുകയും തുടർന്ന് ആദ്യ രണ്ട് വർഷം സത്താർ വടക്കുമ്പാടിനെയും തുടർന്ന് മൂന്ന് വർഷം വികെ ബാവയെ പ്രസിഡന്റാക്കാനും sധാരണയാവുകയായിരുന്നു.
< !- START disable copy paste -->
നിലവിൽ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാനാണ് വികെ ബാവ. സ്ഥാനമൊഴിയുന്ന സത്താർ വടക്കുമ്പാടിനെ മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം സെക്രടറിയാക്കുമെന്നാണ് വിവരം. പുതിയ കമിറ്റിയിൽ പാർടി പഞ്ചായത് പ്രസിഡന്റാണ് അദ്ദേഹം. കഴിഞ്ഞ ജനുവരി ആറിന് സത്താർ വടക്കുമ്പാട് പഞ്ചായത് സെക്രടറിക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുള്ള രാജിക്കത്ത് കൈമാറിയിരുന്നു. തുടർന്ന് വൈസ് പ്രസിഡന്റ് ഇ ആന്ദവല്ലി പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിച്ച് വരികയായിരുന്നു. 21 അംഗ പഞ്ചായതിൽ യുഡിഎഫിന് 14 അംഗങ്ങളാണുള്ളത്. ഇതിൽ 11 പേർ മുസ്ലിം ലീഗ് അംഗങ്ങളാണ്.
Keywords: Kasaragod, News, Politics, Panchayath, President, Trikaripur, UDF, Muslim-league, Election, Secretary, Kerala, Top-Headlines, VK Bava will be Grama Panchayat President in Thrikaripur.