കോവിഡ് പ്രോടോകോള്‍ ലംഘനം; പൊതുയോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: (www.kasargodvartha.com 05.02.2021) കോവിഡ് പ്രോടോകോള്‍ ലംഘിച്ച് പൊതുയോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തേക്കിന്‍കാട് മൈതാനിയിലെ പൊതുയോഗത്തില്‍ പങ്കെടുത്ത ആയിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ജെ പി നദ്ദയെയും സംസ്ഥാന ജില്ലാ നേതാക്കളെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളടക്കം കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
Keywords: Thrissur, news, Kerala, Top-Headlines, Politics, BJP, Police, case, Violation of Covid protocol; Case against BJP workers who attended public meeting