city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മാണി എന്ന മാരണം'; കെ എം മാണിക്ക് രാഷ്ട്രീയം എല്ലാക്കാലവും കച്ചവടമാണ്, കൂടുതല്‍ നല്‍കുന്നവന്റെ കൂടെപോകുന്നതാണ് മാണിയുടെ നയമെന്നും കോണ്‍ഗ്രസ് മുഖപത്രം

കോഴിക്കോട്: (www.kasargodvartha.com 10.06.2017) കെ എം മാണിക്ക് രാഷ്ട്രീയം എല്ലാക്കാലവും കച്ചവടമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം. മുഖപത്രമായ വീക്ഷണമാണ് മാണിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. മാണിക്ക് എല്‍ഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.

കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് മാണിയെന്നും രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ലെന്നും വീക്ഷണം പറയുന്നു. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്നും കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

'മാണി എന്ന മാരണം'; കെ എം മാണിക്ക് രാഷ്ട്രീയം എല്ലാക്കാലവും കച്ചവടമാണ്, കൂടുതല്‍ നല്‍കുന്നവന്റെ കൂടെപോകുന്നതാണ് മാണിയുടെ നയമെന്നും കോണ്‍ഗ്രസ് മുഖപത്രം

യു ഡി എഫില്‍ നിന്നുകൊണ്ട് എല്‍ ഡി എഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ്. മുന്നണിയ്ക്കകത്തുനിന്ന് അനര്‍ഹമായ പലതും തകര്‍ക്കിച്ചും വിലപേശിയും വാങ്ങിയ മാണി സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. കെ എം മാണിയുടെ വിഷക്കൊമ്പു കൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ എം ജോര്‍ജ് മുതല്‍ പി സി ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ടെന്നും വീക്ഷണം ആരോപിക്കുന്നു.

മാണിക്കുവേണ്ടി യു ഡി എഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ല. മാണിക്കും മകനും വേണ്ടിമാത്രമുള്ള ഒരു പാര്‍ട്ടിയെ ഏറെക്കാലവും കോണ്‍ഗ്രസ് ചുമന്നതു കൊണ്ടാണ് അവര്‍ക്ക് രാഷ്ട്രീയ അസ്തിത്വമുണ്ടായത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസനകത്തുണ്ട്. മാണിക്ക് രാഷ്ട്രീയമെന്നത് എക്കാലത്തും കച്ചവടമാണ്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യു ഡി എഫില്‍ നിന്നു പോയി നാല്‍ക്കവലയില്‍ നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍.

മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രി കസേരയോടുള്ള ഭ്രമത്തിനുവേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാന്‍ കെ എം മാണി മടിക്കില്ല. ഒരു പ്രത്യയശാസ്ത്ര നിലപാടും അദ്ദേഹത്തിന് ഇല്ല. കൂടുതല്‍ നല്‍കുന്നവന്റെ കൂടെ പോകുന്ന നിലപാടു മാത്രമാണ്. അദ്ദേഹത്തിനു മുന്നില്‍ കായംകുളം കൊച്ചുണ്ണി പോലും കൈകൂപ്പി ശിഷ്യപ്പെടേണ്ടി വരും. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിക്കും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകുമെന്നും പത്രം പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, news, Top-Headlines, Politics, Congress, Veekshanam cover story against KM Mani.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia