city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരിച്ചുവരവിന് യുഡിഎഫ്; ജില്ലാ നേതൃസമ്മേളനങ്ങൾക്ക് കാസർകോട്ട് തുടക്കമായി; യുഡിഎഫിനെ കേരളത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റുമെന്ന് വി ഡി സതീശൻ

കാസർകോട്: (www.kasargodvartha.com 16.11.2021) ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനും ഭാവി സമര പരിപാടികൾ തീരുമാനിക്കാനും യുഡിഎഫ് സംസ്ഥാന കമിറ്റിയുടെ തീരുമാനപ്രകാരം നടത്തുന്ന ജില്ലാ നേതൃസമ്മേളനങ്ങൾക്ക് കാസർകോട്ട് തുടക്കമായി. മുൻസിപൽ കോൺഫറൻസ് ഹാളിൽ കാസർകോട് ജില്ലാ നേതൃ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

   
തിരിച്ചുവരവിന് യുഡിഎഫ്; ജില്ലാ നേതൃസമ്മേളനങ്ങൾക്ക് കാസർകോട്ട് തുടക്കമായി; യുഡിഎഫിനെ കേരളത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റുമെന്ന് വി ഡി സതീശൻ



യുഡിഎഫിനെ ഏറ്റവും വലിയ പ്ലാറ്റ് ഫോമായി മാറ്റുമെന്നും ഘടകകക്ഷികൾ എല്ലാം അവരവരുടെ സംഘടന ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിലാണെന്നും വി ഡി സതീശൻ പറഞ്ഞു. അവർക്ക് വേണ്ട എല്ലാ പിന്തുണയും കോൺഗ്രസ് നൽകുന്നു. വരുന്ന പാർലിമെൻ്റ് തെരഞ്ഞെടുപ്പ്, അതു കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും യുഡിഎഫിനെ കേരളത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റും. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും യുഡിഎഫിൻ്റെ ഭാഗമാക്കും.

വർഗീയത പ്രോത്സാഹിപ്പിക്കുന്നവരുമായി ഒരു ബന്ധവും ഉണ്ടാകില്ല. കേന്ദ്ര-കേരള സർകാരുകൾ ജനദ്രോഹ ഭരണമാണ് നടത്തുന്നത്. മോദി ഭരണത്തിൽ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം, നോട് നിരോധനം, ജിഎസ്ടി, കാർഷിക മേഖലയിലെ തകർച എന്നിവ ജനജീവിതത്തെ താറുമാറാക്കി.

പ്രധാനമന്ത്രിയുടെ സുഹൃത്തുകളായ അംബാനി, അദാനിമാർക്ക് പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം തീറെഴുതി കൊടുത്തു. സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമായി. വർഗീയതയിൽ മാത്രം കേന്ദ്രീകരിച്ച് ഭരണം നടത്തി എല്ലാ മേഖലയിലും സംഘ് പരിവാർ അജെൻഡ നടപ്പിലാക്കാൻ വേണ്ടി മാത്രമാണ് മോദി സർകാർ ശ്രമിക്കുന്നത്.

കേരളത്തിൽ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഭരണത്തിൽ എന്ത് നടക്കുന്നുവെന്ന് പോലും മന്ത്രിമാർ അറിയുന്നില്ല. മന്ത്രിസഭയിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രിമാർ അറിയുന്നില്ലെങ്കിൽ രാജിവെച്ച് പുറത്ത് വരികയാണ് വേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് എന്നും സാധാരണക്കാരൻ്റെ ശബ്ദമായി നിയമസഭക്കകത്തും പുറത്തും പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ ചെയർമാൻ സി ടി അഹ്‌മദ്‌ അലി അധ്യക്ഷത വഹിച്ചു. കൺവീനർ എം എം ഹസൻ മുഖ്യപ്രഭാഷണം നടത്തി. എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എകെഎം അശ്‌റഫ്, ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ്‌മാൻ, എം പി ജോസഫ്, ഹരീഷ് പി നമ്പ്യാർ, സി എസ് തോമസ്, പി കെ രവീന്ദ്രൻ, സലിം പി മാത്യു, ടി മനോജ് കുമാർ, സി കെ സാജൻ, കെ പി കുഞ്ഞിക്കണ്ണൻ, കല്ലട്ര മാഹിൻ ഹാജി, എം സി ഖമറുദ്ദീൻ, വി കെ പി ഹമീദലി പ്രസംഗിച്ചു.


Keywords:  Kasaragod, Kerala, News, Top-Headlines, UDF, Politics, Municipal Conference Hall, Inauguration, Prime Minister, C.T Ahmmed Ali, VD Satheesan says UDF will become the biggest force in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia