സംഘ്പരിവാറിനെ ന്യായീകരിച്ച് പ്രചരിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് വടശ്ശേരി ഹസന്‍ മുസ്ലിയാര്‍
Jul 5, 2017, 17:36 IST
വടകര: (www.kasargodvartha.com 05.07.2017) സംഘ്പരിവാറിനെ ന്യായീകരിച്ച് പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് വടശ്ശേരി ഹസന്‍ മുസ്ലിയാര്‍. പശുവിന്റെ പേരിലുള്ള സംഘപരിവാര്‍ മനുഷ്യക്കുരുതിയെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള കുറിപ്പ് ഫെയ്‌സ് ബുക്കില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നാണ് കാന്തപുരം സുന്നി വിഭാഗം നേതാവും പ്രഭാഷകനുമായ വടശ്ശേരി ഹസന്‍ മുസ്ല്യാരുടെ വിശദീകരണം.
തന്നേയും പ്രസ്ഥാനത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ വ്യാജ പോസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരേ മലപ്പുറം ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കുമെന്ന് എസ് വൈ എസ് സംസ്ഥാന നേതാവും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും അരീക്കോട് മജ്മഅ് ജനറല്‍ സെക്രട്ടറിയുമായ ഹസന്‍ മുസ്ല്യാര്‍ പറഞ്ഞു.
സംഘപരിവാര്‍ ഭീകരതക്കെതിരേ കേരളത്തില്‍ ശക്തമാവുന്ന പൊതുബോധം തകര്‍ക്കാനാണ് ഇത്തരം നീക്കങ്ങള്‍. പശുവിന്റെ പേരില്‍ രാജ്യത്തെ മുസ്ലിംകളേയും ദളിതരേയും കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്നുംഅദ്ദേഹം പറഞ്ഞു.
Keywords: Kerala, Kozhikode, Malappuram, news, Top-Headlines, kanthapuram, Sunni, Police, complaint, Religion, Politics, SYS, Vadasheri Hassan Musliyar on fake FB post