city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uproar | മുസ്ലിം ലീഗ് കാസര്‍കോട് മുന്‍സിപല്‍ കമിറ്റി ഭാരവാഹികളുടെ പാനല്‍ പ്രഖ്യാപിച്ച് വേദിയിലിരുത്തി; പിന്നാലെ ബഹളം; സഹഭാരവാഹികളെ നിശ്ചയിച്ചത് റദ്ദാക്കി; 16ന് വീണ്ടും യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തും

കാസര്‍കോട്: (www.kasargodvartha.com) മുസ്ലിം ലീഗ് കാസര്‍കോട് മുന്‍സിപല്‍ കമിറ്റി ഭാരവാഹികളുടെ പാനല്‍ പ്രഖ്യാപിച്ച് പുതിയ ഭാരവാഹികളെ വേദിയിലിരുത്തിയ ശേഷം ശക്തമായ എതിര്‍പ്പുണ്ടായതോടെ സഹഭാരവാഹികളെ നിശ്ചയിച്ചത് റദ്ദാക്കി. 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തും. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, കെഎംസിസി നേതാക്കളായ യഹ്യ തളങ്കര, നിസാര്‍ തളങ്കര, സലീം ബഹ്റൈന്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം സംബന്ധിച്ച തെരഞ്ഞെടുപ്പ് യോഗത്തിലാണ് പാനല്‍ ഏകപക്ഷീയമായി അടിച്ചേല്‍പിച്ചെന്നാരോപിച്ച് വന്‍ ബഹളം ഉണ്ടായത്.
         
Uproar | മുസ്ലിം ലീഗ് കാസര്‍കോട് മുന്‍സിപല്‍ കമിറ്റി ഭാരവാഹികളുടെ പാനല്‍ പ്രഖ്യാപിച്ച് വേദിയിലിരുത്തി; പിന്നാലെ ബഹളം; സഹഭാരവാഹികളെ നിശ്ചയിച്ചത് റദ്ദാക്കി; 16ന് വീണ്ടും യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തും

പ്രസിഡന്റായി ബശീര്‍ തൊട്ടാന്‍, ജെനറല്‍ സെക്രടറി ഹമീദ് ബെദിര, ട്രഷറര്‍ അസീസ് എ എ എന്നിവരെ അംഗീകരിക്കുമെന്നും പാനലില്‍ വൈസ് പ്രസിഡന്റുമാരായ പ്രഖ്യാപിച്ച ഹനീഫ് നെല്ലിക്കുന്ന്, അശ്റഫ് തുരുത്തി, കെ എച് അബ്ദുല്‍ ഖാദര്‍, ജോ. സെക്രടറിമാരായ സിദ്ദീഖ് ചക്കര, അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ബയല്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഒരുവിഭാഗം വ്യക്തമാക്കിയത്.
          
Uproar | മുസ്ലിം ലീഗ് കാസര്‍കോട് മുന്‍സിപല്‍ കമിറ്റി ഭാരവാഹികളുടെ പാനല്‍ പ്രഖ്യാപിച്ച് വേദിയിലിരുത്തി; പിന്നാലെ ബഹളം; സഹഭാരവാഹികളെ നിശ്ചയിച്ചത് റദ്ദാക്കി; 16ന് വീണ്ടും യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തും

321 കൗണ്‍സിലര്‍മാരില്‍ 258 പേരാണ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംബന്ധിച്ചത്. പ്രധാന ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷമാണ് മറ്റുള്ള ഭാരവാഹികളുടെ പേര് നിശ്ചയിച്ച് വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തിയത്. ഇതോടെയാണ് വന്‍ ബഹളം ഉണ്ടായത്. സഹഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ അല്ലെന്ന് ഒരുവിഭാഗം വാദിച്ചു. മാലിക് ദീനാര്‍ ഉറൂസ് നടക്കുന്നതിനാല്‍ ഉറൂസ് ഭാരവാഹികളായ പലര്‍ക്കും അതില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ നാല് മണിക്കൂറിലധികം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താന്‍ കഴിയാത്തത് കൊണ്ടാണ് പാനല്‍ പ്രഖ്യാപിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചത്.

മാഹിന്‍ കേളോട്ടായിരുന്നു റിടേണിങ് ഓഫീസര്‍. പാനല്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതെന്ന് പാനലിനെ എതിര്‍ക്കുന്നവര്‍ പറഞ്ഞു. ഇതോടെ സഹഭാരവാഹികളുടെ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയും പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ ജനുവരി 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍സിപല്‍ കോണ്‍ഫ്രന്‍സ് ഹോളില്‍ യോഗം ചേരാനും തീരുമാനിച്ചു. ഇതോടെയാണ് രംഗം ശാന്തമായത്.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Muslim-League, Office- Bearers, Video, Election, Uproar during Muslim League Kasargod Municipal Committee office-bearers election.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia