city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തരംഗം തീർത്ത് ബദിയടുക്കയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോ

ബദിയടുക്ക: (www.kasargodvartha.com 03.04.2021) കാസർകോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബദിയടുക്കയിൽ സംഘടിപ്പിച്ച റോഡ്‌ഷോയിലെ കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യം പ്രവർത്തകരെ ആവേശകൊടുമുടിയിലേറ്റി.

ചെണ്ടവാദ്യങ്ങളും കൊടികളും കാവി നിറത്തിലുള്ള ബലൂണുകളുമായാണ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നത്. രജിസ്ട്രാര്‍ ഓഫീസ് ഗ്രൗൻഡ് പരിസരത്ത് ഉച്ചയ്ക്ക് 12 മണിക്കാണ് റോഡ് ഷോ ആരംഭിച്ചത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

തരംഗം തീർത്ത് ബദിയടുക്കയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോ

കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രത്യയശാസ്ത്രത്തിന്റെ നിലനില്‍പ്പിനും ഗാന്ധി കുടുംബം കോണ്‍ഗ്രസ് പാര്‍ടിക്കുള്ളിലെ നിലനില്‍പിനുമുള്ള പോരാട്ടത്തിലാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ബിജെപിയുടെ പോരാട്ടം ആത്മനിര്‍ഭര്‍ ഭാരതം സാക്ഷാത്കരിക്കുന്നതിനുവേണ്ടി മാത്രമല്ല മറിച്ച് കേരളത്തില്‍ ബിജെപിയെ വളര്‍ത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടമായ ബലിദാനികള്‍ക്കു വേണ്ടികൂടിയാണെന്ന് സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. ഒരു മുന്നണിയുടെ നേതാവ് കടലില്‍ എടുത്തു ചാടുമ്പോള്‍ വേറെ മുന്നണിയുടെ നേതാവ് കടല്‍ തന്നെ വില്‍ക്കുകയാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Adv.Srikanth, Union Minister Smriti Irani's road show in Badiyadukka.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia