city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുക്രൈൻ യുദ്ധം: ഉപരോധങ്ങൾക്ക് യൂറോപ്യന്‍ യൂനിയന് മുന്നറിയിപ്പുമായി റഷ്യ; 'വാതക വിതരണം വെട്ടിക്കുറയ്ക്കും, എണ്ണ ബാരലിന് 300 ഡോളറാവും'

മോസ്‌കോ:  (www.kasargodvartha.com 08.03.2022) റഷ്യയിൽ നിന്നുള്ള ഊർജ വിതരണം വെട്ടിക്കുറയ്‌ക്കുമെന്ന ഭീഷണി യൂറോപ്യന്‍ ഗവണ്‍മെന്റുകള്‍ പിന്തുടരുകയാണെങ്കിൽ, റഷ്യ-ജർമനി ഗ്യാസ് പൈപ് ലൈൻ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് ഒരു മുതിര്‍ന്ന റഷ്യന്‍ മന്ത്രി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണവില ബാരലിന് 300 ഡോളറിലധികം നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  
യുക്രൈൻ യുദ്ധം: ഉപരോധങ്ങൾക്ക് യൂറോപ്യന്‍ യൂനിയന് മുന്നറിയിപ്പുമായി റഷ്യ; 'വാതക വിതരണം വെട്ടിക്കുറയ്ക്കും, എണ്ണ ബാരലിന് 300 ഡോളറാവും'



റഷ്യയുടെ എണ്ണ ഇറക്കുമതി നിരോധിക്കുന്ന കാര്യം വാഷിംഗ്ടണും യൂറോപ്യന്‍ സഖ്യകക്ഷികളും പരിഗണിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു. 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് കുതിച്ചത്.

'റഷ്യന്‍ എണ്ണ നിരസിക്കുന്നത് ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് വ്യക്തമാണ്,' -റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് സ്റ്റേറ്റ് ടെലിവിഷനില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'വിലയിലെ കുതിച്ചുചാട്ടം പ്രവചനാതീതമായിരിക്കും. ബാരലിന് 300 ഡോളറായിരിക്കും. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറയ്ക്കാന്‍ യൂറോപിന് ഒരു വര്‍ഷത്തിലേറെ സമയമെടുക്കും. ഗണ്യമായ ഉയര്‍ന്ന വില നല്‍കേണ്ടിവരും. യൂറോപ്യന്‍ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ പൗരന്മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സത്യസന്ധമായി മുന്നറിയിപ്പ് നല്‍കണം,' - നൊവാക് പറഞ്ഞു.

'റഷ്യയില്‍ നിന്നുള്ള ഊര്‍ജ വിതരണം വേണ്ടെങ്കില്‍, മുന്നോട്ട് പോകൂ. ഞങ്ങള്‍ അതിന് തയ്യാറാണ്. നിങ്ങള്‍ക്ക് തരുന്ന ഇന്ധനം എവിടേക്ക് നല്‍കണമെന്ന് ഞങ്ങള്‍ക്കറിയാം.'- നൊവാക് വെല്ലുവിളിച്ചു.

യൂറോപിന്റെ ഗ്യാസിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് റഷ്യയാണ്. എന്നാല്‍ ജര്‍മനി കഴിഞ്ഞ മാസം നോര്‍ഡ് സ്ട്രീം ടു ഗ്യാസ് പൈപ്‌ലൈനിന്റെ സര്‍ടിഫികേഷന്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനെതിരെ തിരിച്ചടിക്കാനുള്ള അവകാശം പൂര്‍ണമായും നിറവേറ്റുമെന്നും- നോവാക് വ്യക്തമാക്കി. നോര്‍ഡ് സ്ട്രീം ട-ന് നിരോധനം ഏര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട്, നോര്‍ഡ് സ്ട്രീം വൺ ഗ്യാസ് പൈപ്‌ലൈനിലൂടെ ഗ്യാസ് പമ്പ് ചെയ്യുന്നതിന് തീരുമാനമെടുക്കാനും ഉപരോധം ഏര്‍പ്പെടുത്താനും ഞങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്,' നോവാക് പറഞ്ഞു.

'ഇതുവരെ ഞങ്ങള്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല, എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രീയനേതാക്കള്‍ റഷ്യയ്ക്കെതിരെ പ്രസ്താവനകളും ആരോപണങ്ങളും നടത്തി ഞങ്ങളെ അതിലേക്ക് തള്ളിവിടുന്നു.'- അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords:  Russia, News, War, Top-Headlines, Price, International, Minister, Prime Minister, Politics, Leader, Ukraine crisis: Russia warns West of $300 per barrel oil, cuts to EU gas supply.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia