യു ഡി എഫ് വിജയ തേരോട്ടം നടത്തും; കാസർകോട്ടും മഞ്ചേശ്വരത്തും എൽഡിഎഫിന് കെട്ടിവെച്ച പണം നഷ്ടമാകും, ബിജെപി ദയനീയമായി പരാജയപ്പെടും - എ അബ്ദുർ റഹ്‌മാൻ
Apr 8, 2021, 19:53 IST
കാസർകോട്: (www.kasargodvartha.com 08.04.2021) ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് വിജയതേരോട്ടം ഉണ്ടാവുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു. കാസർകോട്ടും മഞ്ചേശ്വരത്തും എൽഡിഎഫിന് കെട്ടിവെച്ച പണം നഷ്ടമാകും. ഇവിടങ്ങളിൽ ദുർബലരായ സ്ഥാനാർഥികളെ മത്സരിപ്പിച്ച് ബി ജെ പിക്ക് സി പി എം വോടുകൾ മറിച്ച് നൽകിയെങ്കിലും യു ഡി എഫ് സ്ഥാനാർഥികൾ തിളക്കമാർന്ന വിജയം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ ബി ജെ പി നേതാക്കളും മന്ത്രിമാരും ആർ എസ് എസ് കേഡറുകളും വനിതാ സ്ക്വാഡുകളും പഞ്ചായത്ത് ബൂത് തലങ്ങളിൽ ക്യാമ്പ് ചെയ്ത് വർഗീയ ധ്രുവീകരണം നടത്തിയും പണമെറിഞ്ഞും ഇരു മണ്ഡലങ്ങളും പിടിച്ചടക്കാൻ തെറ്റായ മാർഗങ്ങൾ സ്വീകരിച്ചെങ്കിലും ബി ജെ പി സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെടും. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് പ്രചരിപ്പിക്കുന്നവർ രാഷ്ട്രീയ നിരക്ഷരരാണെന്നും അബ്ദുർ റഹ്‌മാൻ പ്രസ്താവിച്ചു.
ജനദ്രോഹ സർകാരിൻ്റെ പതനം ആഗ്രഹിച്ചും നാടിൻ്റെ നന്മക്ക് വേണ്ടിയും യു ഡി എഫ് സ്ഥാനാർഥികൾക്ക് വോട് ചെയ്ത മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, UDF, LDF, BJP, Politics, Muslim-league, Manjeshwaram, Top-Headlines, Niyamasabha-Election-2021, UDF will race for victory; In Kasaragod and Manjeshwar, the LDF will lose money and the BJP will fail miserably - Muslim League District General Secretary A Abdul Rehman.