city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Society election | കാഞ്ഞങ്ങാട് അര്‍ബന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയത് ആസൂത്രിത നീക്കമെന്ന് യുഡിഎഫ്; അക്രമം നടത്തിയെന്ന പരാതിയില്‍ 83 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; പുതിയ അംഗങ്ങളെ ചേര്‍ത്തതിനെ ചൊല്ലിയും തര്‍ക്കം

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഹൊസ്ദുര്‍ഗ് അര്‍ബന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയത് ആസൂത്രിത നീക്കമെന്ന് യുഡിഎഫ് ആരോപിച്ചു. പുതിയ അംഗങ്ങളെ ചേര്‍ത്തതിനെ ചൊല്ലിയും വിവാദം നിലനില്‍ക്കുകയാണ്. 200 ഓളം അംഗങ്ങളെയാണ് പുതുതയായി ചേര്‍ത്തത്. ഇവരെല്ലാം സിപിഎം അംഗങ്ങളാണെന്നാണ് പറയുന്നത്. സൊസൈറ്റി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഈ നീക്കം നടത്തിയതെന്നും ഇക്കാര്യത്തില്‍ സൊസൈറ്റിക്ക് അകത്ത് നിന്നുതന്നെ സിപിഎമിന് സഹായം ലഭിച്ചതായുമാണ് കോണ്‍ഗ്രസ് - മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
               
Society election | കാഞ്ഞങ്ങാട് അര്‍ബന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയത് ആസൂത്രിത നീക്കമെന്ന് യുഡിഎഫ്; അക്രമം നടത്തിയെന്ന പരാതിയില്‍ 83 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; പുതിയ അംഗങ്ങളെ ചേര്‍ത്തതിനെ ചൊല്ലിയും തര്‍ക്കം

1500 ഓളം മെമ്പര്‍മാരുള്ള സൊസൈറ്റിയില്‍ സിപിഎമിന്റെ ഉറപ്പായ 200 അംഗങ്ങളും ബാക്കി കള്ള വോടും നടത്തി സൊസൈറ്റി പിടിച്ചെടുക്കാനായിരുന്നു സിപിഎം നീക്കമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ചയാണ് സൊസൈറ്റി തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ മുതല്‍ തന്നെ സിപിഎം പ്രവര്‍ത്തകര്‍ പ്രശ്നം തുടങ്ങിയിരുന്നുവെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ ശക്തമായ ചെറുത്തുനില്‍പില്‍ സിപിഎമിന്റെ നീക്കം പരാജയപ്പെടുകയായിരുന്നുവെന്നും യുഡിഎഫ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷമാണ് സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അക്രമം നിയന്ത്രിക്കാന്‍ പൊലീസ് ലാതിചാര്‍ജ് നടത്തിയിരുന്നു. അക്രമത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും പരാതിയുണ്ട്.

ഹൊസ്ദുര്‍ഗ് ഗവ. സ്‌കൂളില്‍ പോളിംഗ് ആരംഭിച്ചത് മുതല്‍ സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രശ്നം തുടങ്ങിയിരുന്നുവെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. വോട് രേഖപ്പെടുത്താന്‍ എത്തിയ വോടര്‍ കൂടിയായ യൂത് കോണ്‍ഗ്രസ് നേതാവ് എച്ആര്‍ വിനീതിനെയാണ് സിപിഎമുകാര്‍ ബൂതിനകത്ത് വെച്ച് ആദ്യം മര്‍ദിച്ചതെന്നും തുടര്‍ന്ന് പുറത്തു സംഘടിച്ചു നിന്ന ഡിവൈഎഫ്‌ഐക്കാര്‍ യൂത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈയെയും മര്‍ദിച്ചതായും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. വൈകീട്ടോടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃഷ്ണലാലിനെയും വളഞ്ഞിട്ട് ആക്രമിക്കുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ ആത്മ സംയമനം പാലിച്ചതിനാലാണ് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും നേതൃത്വം പറയുന്നു.
               
Society election | കാഞ്ഞങ്ങാട് അര്‍ബന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയത് ആസൂത്രിത നീക്കമെന്ന് യുഡിഎഫ്; അക്രമം നടത്തിയെന്ന പരാതിയില്‍ 83 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; പുതിയ അംഗങ്ങളെ ചേര്‍ത്തതിനെ ചൊല്ലിയും തര്‍ക്കം

സംഭവത്തില്‍ 83 സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചെന്ന കുറ്റത്തിന് വിപിന്‍ ബല്ലത്ത്, അനീഷ് ചാമുണ്ഡിക്കുന്ന്, ബിനീഷ്, സബിന്‍ മഞ്ഞോട്ട്, വെയര്‍ ഹൗസ് ജീവനക്കാരനായ ബാബു തുടങ്ങിയ 20 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും യൂത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈയുടെ പരാതിയില്‍ സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സുബിന്‍, നിധിന്‍, പ്രശാന്ത്, വിപിന്‍, വിജയന്‍ തുടങ്ങി 45 ഓളം പേര്‍ക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിനീതിന്റെ പരാതിയില്‍ നിഷാന്ത്, സബിന്‍ കല്ലഞ്ചിറ, പ്രയേഷ്, പ്രശാന്ത്, നിധിന്‍, വിപിന്‍, സനീഷ് തുടങ്ങി 18 ഓളം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുഴുവന്‍ സീറ്റുകളും തൂത്തുവാരി. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളും വോടും: പി കമലാക്ഷ (433), എം കുഞ്ഞികൃഷ്ണന്‍ (458), എം മാധവന്‍ (440), മൊയ്തു പുഞ്ചാവി (432), പിവി രമ്യ (432), കെ ശംസുദ്ദീന്‍ (437), എംആര്‍ ഗിരിജ കുമാരി (430), നവനീത മാവില (429), കെ ശ്രീദേവി (432), കെപി ബാലകൃഷ്ണന്‍ (449). വിജയിച്ച സ്ഥാനാര്‍ഥികളെ ആനയിച്ച് യുഡിഎഫ് നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. നേതാക്കളായ എം അസിനാര്‍, ഉമേശന്‍ നീലേശ്വരം, ബിപി പ്രദീപ് കുമാര്‍, എന്‍കെ രത്‌നാകരന്‍, അഡ്വ. എന്‍എ ഖാലിദ്, എന്‍കെ രവി, അബ്ദുര്‍ റസാഖ് തായലക്കണ്ടി, പ്രവീണ്‍ തോയമ്മല്‍, പത്മരാജന്‍ ഐങ്ങോത്ത്, ബദ്‌റുദ്ദീന്‍, എംപി ജഅഫര്‍, ടിവി ശ്യാമള, സിഎച് സുബൈദ നേതൃത്വം നല്‍കി.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Political-News, Political Party, Politics, Controversy, Congress, CPM, LDF, UDF, Election, Muslim-League, Kanhangad Urban Society Election, UDF says that CPM made planned move in Kanhangad Urban Society elections.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia