തദ്ദേശ തെരെഞ്ഞടുപ്പിനൊരുങ്ങി യു ഡി എഫ്; സംസ്ഥാനത്തെ ആദ്യ ജില്ലാ കൺവെൻഷൻ കാസർകോട്ട് നടന്നു; സി പി എമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
Nov 4, 2020, 18:29 IST
കാസർകോട്: (www.kasargodvartha.com 04.11.2020) തദ്ദേശ തെരെഞ്ഞടുപ്പിനൊരുങ്ങി യു ഡി എഫ്. സംസ്ഥാനത്തെ ആദ്യ ജില്ലാ കൺവെൻഷൻ കാസർകോട്ട് നടന്നു. സി പി എമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലായാണ് ആദ്യ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. സി പി എം ജീർണതയിൽ കേരളം വീർപ്പ് മുട്ടുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
മകൻ്റെ ഒരു കാര്യത്തെക്കുറിച്ചും അറിയാത്ത അച്ഛനാണോ കോടിയേരി എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ബിനീഷിൻ്റെ വീട്ടിലെ റെയഡ് കോടിയേരിയുടെ വീട്ടിലെ റെയ്ഡായാണ് കാണുന്നത്. ബിനീഷിൻ്റെ വീട്ടിലെ റെയ്‌ഡിനക്കുറിച്ച് അറിയില്ലെന്നു പറയുന്ന കോടിയേരിക്ക് ഉടൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. യു ഡി എഫ് കൺവീനർ എം എം ഹസൻ, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെകട്ടറി കെ പി എ മജീദ്, പി ജെ ജോസഫ്, ജോണി നെല്ലൂർ, ഹക്കീം കുന്നിൽ, എൻ എ നെല്ലിക്കുന്ന് എം എൽ എ, എം സി ഖമറുദ്ദീൻ എം എൽ എ, കെ പി കുഞ്ഞിക്കണ്ണർ, ഹരീഷ് നമ്പ്യാർ, എ അബ്ദുർ റഹ്‌മാൻ, കെ നീലകണ്ഠൻ, അഡ്വ. എ ഗോവിന്ദൻ നായർ, വി കമ്മാരൻ, എച്ച് ജനാർദ്ദനൻ, കല്ലട്ര മാഹിൻ ഹാജി, വൽസൻ അത്തിക്കാൻ, പി എ അശ്ഷറഫ് അലി, പി കെ ഫൈസൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബശീർ തുടങ്ങിയവർ സംസാരിച്ചു.
Keywords: Kerala, News, Kasaragod, Politics, Political party, UDF, Ramesh-Chennithala, CPM, Top-Headlines, UDF prepares for local body elections; The first district convention in the state was held at Kasargod.