മഞ്ചേശ്വരത്ത് നാലാം റൗൻഡിലും യുഡിഎഫ് മുന്നിൽ
May 2, 2021, 11:33 IST
കാസർകോട്: (www.kasargodvartha.com 02.05.2021) ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വോടെണ്ണൽ പുരോഗമിക്കുന്നു. നാല് റൗൻഡ് പിന്നിട്ടപ്പോൾ മഞ്ചേശ്വരത്ത് എകെഎം അശ്‌റഫ് 2073 വോടിന് ലീഡ് ചെയ്യുന്നു.
നാലാം റൗൻഡ് പിന്നണിട്ടപ്പോൾ എകെഎം അശ്‌റഫ് 16697 വോടും എന്‍ഡിഎയിലെ കെ സുരേന്ദ്രന്‍ 14624 വോടും എൽഡിഎഫിലെ വിവി രമേശൻ 8816 വോടും നേടി.
കുമ്പള ഗവ. സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ 336 പോളിംഗ് ബൂതുകളുണ്ട്. വോടെണ്ണലിന് 17 റൗൻഡ് ഉണ്ടാവും.
Keywords: Kerala, News, Kasaragod, Top-Headlines, Niyamasabha-Election-2021, Result, Political party, Politics, BJP, LDF, Manjeshwaram, UDF, Vote Counting, UDF leads in fourth round in Manjeshwar.
< !- START disable copy paste -->