city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനംകൊള്ളയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർകാർ ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് ധർണ സംഘടിപ്പിച്ചു; ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിച്ചേ മതിയാകൂവെന്ന് ടി ഇ അബ്ദുല്ല

കാസർകോട്: (www.kasargodvartha.com 24.06.2021) വനംകൊള്ളയിൽ ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത്, മുൻസിപൽ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

വനംകൊള്ളയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർകാർ ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് ധർണ സംഘടിപ്പിച്ചു; ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിച്ചേ മതിയാകൂവെന്ന് ടി ഇ അബ്ദുല്ല

ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിച്ചേ മതിയാകൂവെന്ന് ടി ഇ അബ്ദുല്ല
 
വനംകൊള്ളയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർകാർ ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് ധർണ സംഘടിപ്പിച്ചു; ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിച്ചേ മതിയാകൂവെന്ന് ടി ഇ അബ്ദുല്ല

കാസർകോട്: യുഡിഎഫ് മുൻസിപൽ കമിറ്റി കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്‌ഘാടനം ചെയ്‌തു. കോവിഡിൻ്റെ മറവിൽ സംസ്ഥാനത്ത് കോടികൾ വില വരുന്ന മരങ്ങളാണ് എൽ ഡി എഫ് സർകാരിൻ്റെ മൗനാനുവാദത്തോട് കൂടി വിവിധ ജില്ലകളിൽ നിന്ന് അനധികൃതമായി മുറിച്ച് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. സി പി എമും സിപിഐയും വനം മാഫിയയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കേരളം കണ്ട സമീപകാലത്തെ ഏറ്റവും വലീയ കൊള്ളക്ക് നേതൃത്വം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗ് മുൻസിപൽ പ്രസിഡണ്ട് കെ എം ബശീർ അധ്യക്ഷത വഹിച്ചു. അർജുനൻ തായലങ്ങാടി സ്വാഗതം പറഞ്ഞു. ഹാശിം കടവത്ത്, സഹീർ ആസിഫ്, കെ എം അബ്ദുർ റഹ്‌മാൻ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ എ അസീസ്, എം എസ് സക്കരിയ, സിദ്ദീഖ് ചക്കര, ഉമേശ് അണങ്കൂർ, കമലാക്ഷ സുവർണ, ടി ഇ മുഖ്താർ, വിജയൻ, ബി യു അബ്ദുല്ല, ഗഫൂർ തളങ്കര, ഹസൈനാർ തളങ്കര, മുശ്താഖ്‌, അശ്‌റഫ് പ്രസംഗിച്ചു.

താലൂക് ഓഫീസിന് മുന്നിൽ എ അബ്ദുർ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു

വനംകൊള്ളയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർകാർ ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് ധർണ സംഘടിപ്പിച്ചു; ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിച്ചേ മതിയാകൂവെന്ന് ടി ഇ അബ്ദുല്ല

കാസർകോട്: മുൻസിപൽ കമിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് താലൂക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. മത്സ്യതൊഴി കോൺഗ്രസ് സെക്രടറി ആർ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. അശ്‌റഫ് എടനീർ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ വി എം മുനീർ, ജി നാരായണൻ, അബ്ബാസ് ബീഗം, നാഷനൽ അബ്ദുല്ല, ഹമീദ് ബെദിര, ഉബൈദുല്ല കടവത്ത്, മുനീർ ബാങ്കോട്, സി ജെ ടോണി, ഹരീന്ദ്രൻ എറക്കോടൻ, അജ്മൽ തളങ്കര, അബ്ദുർ റഹ്‌മാൻ ചക്കര, പിവി മുഹമ്മദ് കുഞ്ഞി, ഖമറുദ്ദീൻ തായൽ, അൻവർ പള്ളം, സുന്ദരൻ നെല്ലിക്കുന്ന് സംസാരിച്ചു

പിണറായി വിജയൻ നയിക്കുന്ന രണ്ടാം സർകാരിൻ്റെ തുടക്കം തന്നെ 600 കോടി അഴിമതിയിലൂടെയെന്ന് അഡ്വ. കെ കെ രാജേന്ദ്രൻ

ചെറുവത്തൂർ: യുഡിഎഫ് പഞ്ചായത്ത് കമിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ വിലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണാ സമരം ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ. കെകെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പിണറായി വിജയൻ നയിക്കുന്ന രണ്ടാം സർകാരിൻ്റെ തുടക്കം തന്നെ 600 കോടി അഴിമതിയിലൂടെയെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ചെറുവത്തൂർ പഞ്ചായത്ത് കൺവീനർ ഒ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി നാരായണൻ, വി കൃഷ്ണൻ മാസ്റ്റർ, ഡോ. കെ വി ശശിധരൻ, കെ ബാലകൃഷ്ണൻ, ടി പത്മനാഭൻ, എം പി പത്മനാഭൻ, ഇ പി കുഞ്ഞബ്ദുല്ല, കെ കെ കുമാരൻ മാസ്റ്റർ, ജയപ്രകാശൻ മയിച്ച, ഡിഎം സുകുമാരൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, കെ ദിലീപ് കുമാർ പ്രസംഗിച്ചു.

നടന്നത് വീരപ്പനെ നാണിപ്പിക്കുന്ന മരംകൊള്ളയെന്ന് അഡ്വ. എം ടി പി കരീം

വനംകൊള്ളയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർകാർ ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് ധർണ സംഘടിപ്പിച്ചു; ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിച്ചേ മതിയാകൂവെന്ന് ടി ഇ അബ്ദുല്ല

വലിയപറമ്പ: വിലേജ് ഓഫീസിന് മുൻപിൽ നടന്ന യു ഡി എഫ് ധർണ യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. എം ടി പി കരീം ഉദ്‌ഘാടനം ചെയ്‌തു. അൽപായുസ് മാത്രമുണ്ടായിരുന്ന നിയമവിരുദ്ധമായ റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിൽ ഭരണക്കാരുടെ ഒത്താശയോടെ കാട്ടു കള്ളൻ വീരപ്പനെ പോലും നാണിപ്പിക്കുന്ന വൻമരം കൊള്ളയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. വയനാട് മുട്ടിലടക്കം ഇതിനകം കണ്ടെത്തിയത് വൻ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇതിന് പിന്നിലെ ഉന്നതതല ബന്ധം കണ്ടെത്തുന്നത് വരെ യു ഡി എഫ് സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്ത് ചെയർമാൻ പി കെ സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൺവീനർ കെ അശോകൻ സ്വാഗതം പറഞ്ഞു. എം അബ്ദുൽ സലാം, എ അപ്പു, സിന്ധു, എ മുസ്ത്വഫ ഹാജി, ഉസ്മാൻ പാണ്ട്യാല, കെ കെ കുഞ്ഞബ്ദുല്ല, ടി കെ അബ്ദുൽ സലാം, കെ പി മജീദ് ഹാജി, പി പി റസാഖ് ഹാജി, യു എം ലത്വീഫ് പ്രസംഗിച്ചു.

ബോവിക്കാനത്ത് യുഡിഎഫ് ധർണ നടത്തി

ബോവിക്കാനം: മുളിയാർ വിലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി എ ബി ശാഫി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി എം അബൂബകർ അധ്യക്ഷത വഹിച്ചു. കൺവീനർ ബിസി കുമാരൻ സ്വാഗതം പറഞ്ഞു.

വനംകൊള്ളയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർകാർ ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് ധർണ സംഘടിപ്പിച്ചു; ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിച്ചേ മതിയാകൂവെന്ന് ടി ഇ അബ്ദുല്ല

അശോകൻ മാസ്റ്റർ കാനത്തൂർ, കെ ബി മുഹമ്മദ് കുഞ്ഞി, ഭാസ്കരൻ കോട്ടൂർ, വാസുദേവൻ, ബാത്വിശ പൊവ്വൽ, ശരീഫ് കൊടവഞ്ചി, മണി കണ്ഠൻ ഓമ്പയിൽ, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, കൃഷ്ണൻ ചേടിക്കാൽ, സുധീഷ് പാണൂർ, കുഞ്ഞിരാമൻ ഇരിയണ്ണി, ഗംഗാധരൻ മുണ്ടക്കൈ, കെ മുഹമ്മദ് കുഞ്ഞി കൊകോ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ എ ജനാർധനൻ, അനീസ മൻസൂർ, റൈസ റാശിദ്, അബ്ബാസ് കൊളച്ചപ്പ്, രമേശ് മുതലപ്പാറ സംസാരിച്ചു.

Keywords: Kasaragod, Kerala, News, UDF, Political party,  Politics, Government, Office, Valiyaparamba, Cheruvathur, IUML, Muslim-league, Forest, Robbery, UDF holds dharna in front of government offices demanding probe into forest looting.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia