city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വെള്ളരിക്കുണ്ടിൽ സിപിഐ പഞ്ചായത്ത് അംഗത്തെ സിക്സർ പറത്തി യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷ്

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.03.2021) തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ക്രികെറ്റ് കളി മൈതാനത്ത്‌ എത്തിയ യു ഡി എഫ് സ്ഥാനാർഥി സി പി ഐ ജന പ്രതിനിധി എറിഞ്ഞ ആദ്യ ബോളിൽ സിക്സർ പറത്തി.

ഞായറാഴ്ച വൈകിട്ട് വെള്ളരിക്കുണ്ടിൽ എത്തിയ കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പി വി സുരേഷ് ആണ് വെള്ളരിക്കുണ്ട് നിർമലഗിരി എൽ പി സ്കൂൾ മൈതാനത്ത്‌ വെച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് അംഗമായ സി പി ഐ യിലെ കെ വിഷ്ണുവിന്റെ പന്തിൽ സിക്സർ പറത്തിയത്.

വോട് തേടി കളിക്കളത്തിൽ എത്തിയതായിരുന്നു പി വി സുരേഷ്. കളിക്കാർക്കിടയിൽ മികച്ച ഓൾറൗൺഡ് പ്രകടനം നടത്തുകയായിരുന്ന വിഷ്ണുവിനെ സുരേഷിന് പരിചയപെടുത്തി കൊടുത്തത് കൂടെ ഉണ്ടായിരുന്ന പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ആയിരുന്നു.

കളിക്കളത്തിൽ കണ്ട തിരഞ്ഞെടുപ്പ് ഗോദയിലെ എതിരാളിയുടെ പാർടിയിലെ ഒരു ജനപ്രതിനിധിയുടെ കൂടെ ക്രികെറ്റ് കളിക്കണം എന്നായി സുരേഷ്. കളിക്കളത്തിലെ ബാക്കിയുള്ളവരും സ്ഥാനാർഥിക്ക് ഒപ്പം ഉള്ളവരും കൈയടിച്ചതോടെ വിഷ്‌ണു പന്തും സുരേഷ് ബാറ്റുമെടുത്തു.

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വെള്ളരിക്കുണ്ടിൽ സിപിഐ പഞ്ചായത്ത് അംഗത്തെ സിക്സർ പറത്തി യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷ്

വിഷ്ണു എറിഞ്ഞ ആദ്യ പന്ത് എളിമയോടെ നേരിട്ടു. രണ്ടാംപന്ത് സുരേഷ് സിക്സർ പായിച്ചതോടെ കളിക്കളത്തിൽ ആരവം മുഴങ്ങി. പിന്നീട് കളി നിർത്തി ഇരുവരും കുശലം പറഞ്ഞു. ഇതിനിടയിൽ താൻ കോൺഗ്രസ് ഉരുക്ക് കോട്ട തകർത്ത് അട്ടിമറിയിലൂടെ ആണ് ബളാൽ പഞ്ചായത്ത് അംഗമായത് എന്ന് വിഷ്ണു സുരേഷിനോട് പറഞ്ഞു.

ആ അട്ടിമറിക്ക് തന്നെയും സഹായിക്കണം എന്നായിരുന്നു സുരേഷിന്റെ മറുപടി. ചിരിച്ചു കൊണ്ട് ഇരുവരും പരസ്പരം ഹസ്ത ദാനം നടത്തിയാണ് പിരിഞ്ഞത്.

വിശാലമായ നിർമലഗിരിയുടെ മൈതാനത്ത്‌ നടക്കുകയായിരുന്ന വോളി ബോളിലും, ബാസ്‌കറ്റ് ബോൾ കളിയിലും സുരേഷ് ഏർപ്പെട്ടു. താൻ വിജയിച്ചുവരികയാണെങ്കിൽ മണ്ഡലത്തിലെ കായിക വിനോദങ്ങൾക്ക് മുഖ്യ പരിഗണന നൽകുമെന്ന് പറഞ്ഞാണ് സുരേഷ് കളിക്കളം വിട്ടത്.


Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Vellarikundu, UDF, CPI, UDF candidate PV Suresh hits six on CPI panchayat member in Vellarikund during election campaign.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia