city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Puthuppally Result | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയത്തില്‍ കാസര്‍കോട്ടെങ്ങും ആഹ്ലാദ പ്രകടനം; ഡിസിസി ഓഫീസിലും ആവേശം; പിണറായി സര്‍കാരിന്റെ ഭരണവിരുദ്ധ വികാരം പ്രകടമാക്കിയ വിജയമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

കാസര്‍കോട്: (www.kasargodvartha.com) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയത്തില്‍ ജില്ലയിലെങ്ങും യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. പെരിയ, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും ആഹ്ലാദ പ്രകടനം നടന്നു. തിരഞ്ഞെടുപ്പ് ഫലമറിയാന്‍ രാവിലെ മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, ജെനറല്‍ സെക്രടറിമാരായ കരുണ്‍ താപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട് എന്നിവര്‍ അടങ്ങുന്ന നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് ജില്ലാ കമിറ്റി ഓഫീസില്‍ എത്തിയിരുന്നു.
          
Puthuppally Result | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയത്തില്‍ കാസര്‍കോട്ടെങ്ങും ആഹ്ലാദ പ്രകടനം; ഡിസിസി ഓഫീസിലും ആവേശം; പിണറായി സര്‍കാരിന്റെ ഭരണവിരുദ്ധ വികാരം പ്രകടമാക്കിയ വിജയമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

തുടക്കം മുതല്‍ നിലനിര്‍ത്തിയ ലീഡ് കുതിച്ചുയര്‍ന്നതോടെ വലിയ ആവേശമാണ് ഡിസിസി ഓഫീസില്‍ കാണാന്‍ കഴിഞ്ഞത്. നേതാക്കളും പ്രവര്‍ത്തകരും മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ തിളങ്ങുന്ന വിജയം പിണറായി സര്‍കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു.
         
Puthuppally Result | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയത്തില്‍ കാസര്‍കോട്ടെങ്ങും ആഹ്ലാദ പ്രകടനം; ഡിസിസി ഓഫീസിലും ആവേശം; പിണറായി സര്‍കാരിന്റെ ഭരണവിരുദ്ധ വികാരം പ്രകടമാക്കിയ വിജയമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

പിണറായിയുടെ മൗനത്തെ തുറന്നു കാട്ടാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴയും കോട്ടയവും യുഡിഎഫ് തിരിച്ചുപിടിക്കും. രാജ്യമാകെ അലയടിക്കുന്ന ഇന്‍ഡ്യ മുന്നണി ഉജ്വല വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Rajmohan Unnithan, Congress, CPM, Puthuppally, Malayalam News, Kerala News, Kasaragod News, Politics, Political News, UDF activists celebrates victory in Puthuppally by-election.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia