city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Unity | സാമുദായിക പ്രശ്‌നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കർണാടകയിലെ ഇരുവിഭാഗം സുന്നി സംഘടനകൾ; മംഗ്ളൂറിൽ നടത്തിയ വഖഫ് സംരക്ഷണ റാലി പ്രൗഢമായി

Rally for the protection of Waqf in Mangaluru

● കേന്ദ്രസർക്കാർ ബില്ലിനെതിരെ പ്രതിഷേധം.
● 'വഖഫ് സ്വത്തുക്കളിൽ മുസ്ലീങ്ങൾക്ക് അധികാരങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢാലോചന'
● 'ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനാണ് മുസ്ലീങ്ങൾ ആവശ്യപ്പെടുന്നത്'

മംഗ്ളുറു: (KasargodVartha) സാമുദായിക പ്രശ്‌നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഏകോപന സമിതി രൂപവത്കരിച്ചതിന് പിന്നാലെ കർണാടകയിലെ ഇരുവിഭാഗം സുന്നി സംഘടനകൾ മംഗ്ളൂറിൽ നടത്തിയ വഖഫ് സംരക്ഷണ റാലി പ്രൗഢമായി. കേന്ദ്രസർക്കാരിൻ്റെ പുതിയ ബില്ലിനെ എതിർത്താണ് കർണാടകയിലെ തീരദേശ ജില്ലകളിലെ പണ്ഡിതന്മാർ ചേർന്ന് റാലി നടത്തിയത്. 

മിലാഗ്രെസിൽ നിന്ന് ക്ലോക്ക് ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ മുസ്ലീം പണ്ഡിതന്മാർ, രാജ്യത്തെ വഖഫ് സ്വത്തുക്കളിൽ മുസ്ലീങ്ങൾക്ക് അധികാരങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഈ നീക്കമെന്ന് ആരോപിച്ചു. ഭരണഘടന നൽകുന്ന അവകാശങ്ങളാണ് മുസ്ലീങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഉലമാ കോർഡിനേഷൻ കർണാടക ട്രഷറർ ശാഫി സഅദി പറഞ്ഞു.

'ഈ പോരാട്ടം ആർക്കുമെതിരെയല്ല. ഇത് നമ്മുടെ ശരീഅത്ത് അവകാശങ്ങൾക്കാണ്, നമ്മുടെ പോരാട്ടത്തെ ആർക്കും അടിച്ചമർത്താൻ കഴിയില്ല. നമ്മുടെ പൂർവികർ നമുക്ക് നൽകിയ സ്വത്തുക്കളിൽ സർക്കാർ എന്തിനാണ് കണ്ണുവെക്കുന്നത്? വികസന പ്രവർത്തനങ്ങൾ നടത്തുക, തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകുക, എല്ലാവർക്കുമിടയിൽ ഐക്യം വളർത്തുക എന്നിവയാണ് സർക്കാരിൻ്റെ പങ്ക്. പകരം, ഹിജാബ്, വഖഫ്, സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങളിൽ നിങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിൽ നിന്ന് സർക്കാരിന് എന്ത് നേട്ടമാണ് ലഭിക്കുന്നത്?' ശാഫി സഅദി ചോദിച്ചു.

Rally for the protection of Waqf in Mangaluru

തങ്ങളുടെ അവകാശങ്ങൾ ഉന്നയിക്കാൻ വ്രതം അനുഷ്ഠിച്ചിട്ടും തങ്ങൾ വന്നിരിക്കുകയാണെന്ന് ഉലമാ കോർഡിനേഷൻ കർണാടക സെക്രട്ടറി യുകെ അബ്ദുൽ അസീസ് ദാരിമി ചൊക്കാബെട്ട് പറഞ്ഞു. 'വഖഫ് അസാധുവാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. വഖഫ് പരിഷ്കരിക്കാനല്ല, ഇല്ലാതാക്കാനാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ ഉദ്ദേശം. വഖഫ് ഭേദഗതി രാജ്യത്തെ മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചനയാണ്, ഇതൊരു മറഞ്ഞിരിക്കുന്ന അജണ്ടയാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വകാര്യ വ്യക്തികൾക്ക് വിറ്റ കേന്ദ്രസർക്കാർ ഇപ്പോൾ വഖഫിൽ കണ്ണുവെക്കുകയാണ്', അദ്ദേഹം പറഞ്ഞു.

Rally for the protection of Waqf in Mangaluru

മൈസൂരിലെ മഹാരാജാവ് നാലാമൻ കൃഷ്ണരാജ വോഡിയാർ പള്ളികൾക്ക് ഭൂമി നൽകിയെന്നും ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാട് ഭരിച്ച പോർച്ചുഗീസുകാർക്കോ ഡച്ചുകാർക്കോ ബ്രിട്ടീഷുകാർക്കോ ഫ്രഞ്ചുകാർക്കോ മുസ്ലീങ്ങൾ കീഴടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉലമാ കോർഡിനേഷൻ കർണാടക സെക്രട്ടറി എംഎസ്എം അബ്ദുർ റഷീദ് സൈനി കാമിൽ സഖാഫി, എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അനീസ് കൗസരി എന്നിവരും സംസാരിച്ചു. സയ്യിദ് ഇസ്മായിൽ തങ്ങൾ ഉജിരെ അധ്യക്ഷത വഹിച്ചു.

ഈ മാസം ആദ്യമാണ് കർണാടക സുന്നീ ഉലമാ കോർഡിനേഷൻ കമ്മിറ്റി എന്ന പേരിൽ സംയുക്ത സമിതിക്ക് രൂപം നൽകിയത്. ആദ്യ പരിപാടി എന്ന നിലയിലാണ് മംഗ്ളൂറിൽ വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്. ഇ.കെ, എ.പി വിഭാഗം സമസ്തകളിലെ 17 നേതാക്കൾ വീതം ഉൾക്കൊള്ളുന്നതാണ് കോർഡിനേഷൻ കമ്മിറ്റി. എ പി വിഭാഗം നേതാവ് ഇസ്മാഈൽ മദനി തങ്ങൾ ഉജിരെയാണ് പ്രസിഡൻ്റ്. ഇ കെ വിഭാഗം നേതാവ് ഉസ്മാൻ ഫൈസി തോടാർ ആണ് ജനറൽ സെക്രട്ടറി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Two Sunni organizations in Karnataka held a grand Waqf protection rally in Mangalore to protest against the central government's new bill. They formed a coordination committee to work together on community issues.

#WaqfProtection #KarnatakaSunni #MangaloreRally #CommunityUnity #MuslimRights #Protest

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub