മതം പഠിപ്പിച്ച അച്ചടക്കത്തെ രാഷ്ട്രീയം മാലിന്യമാക്കി മാറ്റുകയാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി; കേരള കേന്ദ്ര സര്‍വകലാശാലയില്‍ 'കല, സംസ്‌കാരം, ദര്‍ശനം കേരളീയ പാരമ്പര്യത്തില്‍' എന്ന പ്രമേയത്തില്‍ ദ്വിദിന സെമിനാറിന് തുടക്കമായി
Oct 30, 2019, 18:27 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2019) മതം പഠിപ്പിച്ച അച്ചടക്കത്തെ രാഷ്ട്രീയം മാലിന്യമാക്കി മാറ്റുകയാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന 'കല, സംസ്‌കാരം, ദര്‍ശനം കേരളീയ പാരമ്പര്യത്തില്‍' എന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരത്തിന്റെ കേന്ദ്രബിന്ദു കാരുണ്യമാണ്. ഭാരതത്തിന്റെ സംസ്‌കാരം മഹത്തരമാകുന്നത് നാടിനെ മാതൃഭൂമിയായി, അമ്മയായി കാണുന്നതുകൊണ്ടാണ്. എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച സംസ്‌കാരത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നു. അത് ഏറ്റവുമധികം സ്പര്‍ശിക്കുന്നത് മൂല്യങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. കെ ജയപ്രസാദ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എ രാധാകൃഷ്ണന്‍ നായര്‍, ഇന്ദിരാഗാന്ധി ദേശീയ സാംസ്‌കാരിക കേന്ദ്രം തൃശൂര്‍ മേഖല ഡയറക്ടര്‍ ഡോ. സജിത് ഇ എന്‍, മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. എന്‍ അജിത്കുമാര്‍, സെമിനാര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. വി രാജീവ്, ഡോ. ആര്‍ ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സെഷനുകളില്‍ കേരളീയ ചിത്രകലാ പാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. എം ജി ശശിഭൂഷന്‍, ഗണിത ജ്യോതിശാസ്ത്ര പാരമ്പര്യത്തെക്കുറിച്ച് ഡോ. വി ബി പണിക്കര്‍, വേദാന്ത പാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. സി എം നീലകണ്ഠന്‍, വാസ്തുവിദ്യയെക്കുറിച്ച് മനോജ് എസ് നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോട്ടയ്ക്കല്‍ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച കഥകളി പരിചയം, കലാമണ്ഡലം രാമ ചാക്യാരുടെ ചാക്യാര്‍കൂത്ത് അവതരണവും നടന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ വ്യാഴാഴ്ച സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, news, kasaragod, Politics, Religion, poet, India, A.P Aboobacker Musliyar, Two Day Seminar started in CUK Periya