Telangana Police | ടിആര്‍എസ് എംഎല്‍എമാരെ വിലയ്‌ക്കെടുക്കാൻ ബിജെപി നീക്കമെന്ന ആരോപണത്തിന് പിന്നാലെ അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ച് തെലങ്കാന പൊലീസ്; അന്വേഷിക്കുന്നത് സ്വാമി എന്ന പേരില്‍ അറിയപ്പെടുന്നയാളെ?
Nov 14, 2022, 19:02 IST
കാസര്‍കോട്: (www.kasargodvartha.com) ടിആര്‍എസ് എംഎല്‍എമാരെ വിലയ്‌ക്കെടുക്കാൻ ബിജെപി നീക്കമെന്ന ആരോപണത്തിന് പിന്നാലെ അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ച് തെലങ്കാന പൊലീസ്. തെലങ്കാനയില്‍ ടിആര്‍എസിന്റെ എംഎല്‍എമാരെ ബിജെപി വിലക്കെടുക്കാന്‍ നീക്കമെന്ന ആക്ഷേപം ഉന്നയിച്ചത് മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവാണ്.
ഇതിന് പിന്നില്‍ കാസര്‍കോട് സ്വദേശിയായ ഒരു സ്വാമിക്കും പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് കാസര്‍കോട്ടെത്തിയതായാണ് വിവരം. എസ്എന്‍ഡിപി നേതാവും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാൻ ബിജെപി പദ്ധതിയിട്ടതായി ചന്ദ്രശേഖര റാവു ഒരാഴ്ച മുമ്പാണ് ആരോപണവുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ, ഓഡിയോ ക്ലിപുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരുന്നു.
ഓപറേഷന്‍ താമര എന്ന പേരിലാണ് തെലങ്കാന സര്‍കാരിനെ അട്ടിമറിക്കാന്‍ ബിജെപി പദ്ധതിയിട്ടതെന്നാണ് ആരോപണം. എന്നാല്‍ അട്ടിമറി ശ്രമം എംഎല്‍എമാര്‍ ചന്ദ്രശേഖര റാവുവിനെ അറിയിച്ചതോടെ പൊളിച്ചതായും ഇതേ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് അന്വേഷണം തുഷാര്‍ വെള്ളാപ്പള്ളിയിലേക്കും തുഷാറുമായി ബന്ധമുള്ള കാസര്‍കോട് ജില്ലയിലെ ഒരു സ്വാമിയിലേക്കും നീണ്ടിരിക്കുന്നതെന്നാണ് വിവരം.
എന്നാല്‍ ലോകല്‍ പൊലീസ് തെലങ്കാന പൊലീസ് എത്തിയതായ വിവരം ഇനിയും സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. സ്വാമി എന്നൊരാള്‍ ബിജെപിയുമായോ എസ്എന്‍ഡിപിയുമായോ ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരമാണ് ബിജെപിയുമായും എസ്എന്‍ഡിപിയുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, BJP, Police, Investigation, SNDP,, Political-News, Politics, MLA, TRS MLAs poaching case: Telangana Police reaches Kasaragod.