'കുടത്തിലെ ഭൂതം പുറത്ത് ചാടി'; ബിജെപി സംസ്ഥാന സെക്രടറിയുടെ ട്രോൾ പാർടിക്കുള്ളിൽ ചർചയാകുന്നു
Feb 24, 2022, 21:46 IST
കാസർകോട്: (www.kasargodvartha.com 24.02.2022) കുടത്തിലെ ഭൂതം പുറത്ത് ചാടിയെന്ന ട്രോൾ ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ഫേസ്ബുകിൽ പോസ്റ്റ് ചെയ്തത് ചർചയാകുന്നു. പാർടിക്കുള്ളിൽ ചില വിഷയങ്ങൾ ഉയർത്തി പ്രതിഷേധിച്ചവരുടെ പിന്നിൽ ആരാണെന്നന വസ്തുത പുറത്തു വന്നു എന്നതാണ് ഈ ട്രോളിലൂടെ ശ്രീകാന്ത് ലക്ഷ്യമാക്കുന്നത്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജിവെച്ച പി രമേശാാണ് ബി.ജെ.പിയിൽ ഉണ്ടായിിട്ടുള്ള പ്രശ്നത്തിന് പിന്നിിലെന്ന സൂചനകളാണ് ട്രോളിൽ നിന്നു വ്യക്തമാകുന്നത്.
കുമ്പള പഞ്ചായതിൽ സിപിഎം ബന്ധത്തിനെതിരെ പ്രതിഷേധിച്ചവരും രമേശും വ്യാഴാഴ്ച രാവിലെ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സെക്രടറി ട്രോൾ പോസ്റ്റിയിരിക്കുന്നത്.
കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പിൽ സിപിഎമുമായി കൈകോർത്തുവെന്ന ആരോപണമാണ് നിലവിലെ ബിജെപിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. യുഡിഎഫ് ഭരിക്കുന്ന കുമ്പളയിൽ പരസ്പര ധാരണയോടെ രണ്ട് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനങ്ങൾ ബിജെപിയും ഒരെണ്ണം സിപിഎമും നേടി. സിപിഎമിൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ്. ഇതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ബിജെപി പ്രവർത്തകൻ ആയിരുന്ന ജ്യോതിഷിന്റെ ആത്മഹത്യയാണ് ഒരു വിഭാഗം നേതാക്കളെയും പ്രവർത്തകരെയും കടുത്ത നടപടികൾക്ക് പ്രേരിപ്പിച്ചത്. അതിന്റെ തുടർചയായിരുന്നു ജില്ലാ കമിറ്റി ഓഫീസിൽ നടന്ന സംഭവങ്ങൾ.
സിപിഎമുമായി കൈകോർത്തതിന് പിന്നിൽ അന്നത്തെ സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി, ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്ത്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായിരുന്ന മണികണ്ഠ റൈ എന്നിവരാണെന്നാണ് പി രമേശ് അടക്കമുള്ളവർ ആരോപിക്കുന്നത്. ഈ മൂന്ന് നേതാക്കൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റിനെ തന്നെ ലക്ഷ്യമിട്ട്, ശ്രീകാന്ത് അടക്കമുള്ളവർ കെ സുരേന്ദ്രനെ ബ്ലാക് മെയിൽ ചെയ്യുന്നുണ്ടോയെന്ന സംശയവും രമേശ് ഉയർത്തിയത് ഞെട്ടിക്കുന്നതാണ്.
'പലപ്പോഴും സിപിഎം അനുകൂല നടപടികൾ എടുത്തായാളാണ് കെ ശ്രീകാന്ത്. കുറ്റിക്കോൽ പഞ്ചായത്തിലെ ബിജെപി ഓഫീസിന്റെ സ്ഥലം കബളിപ്പിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ കെ ശ്രീകാന്ത് സിപിഎം അനുകൂല നിലപാട് എടുത്തു. കേന്ദ്ര സർവകലാശാലയിലെ നിയമനത്തിൽ സാമ്പത്തിക ആരോപണമുണ്ടായി. തെരഞ്ഞെടുപ്പ് ഫൻഡ് കണക്കുമായി ബന്ധപ്പെട്ടും ആരോപണമുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ വന്നപ്പോൾ പ്രവർത്തകരെ ഇളക്കി വിട്ട് സംസ്ഥാന സംഘടനാ ജനറൽ സെക്രടറിയെ തടഞ്ഞുവെച്ചയാളാണ് ശ്രീകാന്ത്' - പി രമേശിന്റെ ആരോപങ്ങൾ ഇങ്ങനെ നീളുന്നു.
പാർടിയിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കുന്നതാണ് പ്രമുഖ നേതാക്കൾ തന്നെ ഇരുചേരികളിലായി ഏറ്റുമുട്ടുന്നത്. നേതൃത്വത്തിന്റെ ശൈലിയിൽ പ്രവർത്തകരും അസ്വസ്ഥരാണ്. ഇതിനിടയിലാണ് ആക്രമണത്തിന് മൂർച കൂട്ടി പി രമേശന് പിന്നാലെ ശ്രീകാന്തും രംഗത്തുവന്നിരിക്കുന്നത്. രമേശിൻ്റെയും കൂടെയുള്ള്ള്ളവരുടെയും ലക്ഷ്യം പാർടിയിലെ യഥാർഥ വിഷയം ചർച ചെയ്യലല്ലെന്നും നേതാക്കളെ പുകച്ച് പുറത്ത് ചാടിക്കലും കരിവാരിതേക്കലുമാണെന്ന് വ്യക്തമായെന്നാണ് ട്രോളിലൂടെ ശ്രീകാന്ത് ലക്ഷ്യം വെയ്ക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Politics, BJP, Secretary, Controversy, State, Panchayath, Kumbala, CPM, ADV K SHREEKANTH, Troll of the BJP state secretary is being discussed within the party.
< !- START disable copy paste -->