സ്പീക്കറുടെ 49,900 രൂപയുടെ കണ്ണടയ്ക്ക് പിന്നാലെ 1.20 ലക്ഷത്തിന്റെ ഉഴിച്ചില്‍ ചികിത്സാ ബില്ലുമായി ധനമന്ത്രി തോമസ് ഐസക്ക്; തോര്‍ത്തുമുണ്ടിന്റെ ചെലവ് വരെ എഴുതിവാങ്ങി
Feb 4, 2018, 19:09 IST
തിരുവനന്തപുരം: (www.kasargodvartha.com 04/02/2018) സ്പീക്കറുടെ 49,900 രൂപയുടെ കണ്ണട വിവാദത്തിന് പിന്നാലെ 1.20 ലക്ഷത്തിന്റെ ഉഴിച്ചില്‍ ചികിത്സാ ബില്ലുമായി ധനമന്ത്രി തോമസ് ഐസക്ക്. തോര്‍ത്തുമുണ്ടിന്റെ ചെലവ് വരെ സര്‍ക്കാരില്‍ നിന്ന് എഴുതിവാങ്ങിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ 28,000 രൂപയുടെ കണ്ണട ബില്ലും ഏറെ ചര്‍ച്ചയായിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ധനകാര്യ മന്ത്രി 1.20 ലക്ഷം രൂപ ചെലവഴിച്ച് ഉഴിച്ചില്‍ ചികിത്സ നടത്തിയതില്‍ പ്രതിഷേധം ഉയരുകയാണ്.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലാണ് മന്ത്രി ഐസക്ക് ചികിത്സ തേടിയത്. ചെലവായതില്‍ 80,000 രൂപയും മുറി വാടക ഇനത്തിലാണ് നല്‍കിയിരിക്കുന്നത്. 2016 ഡിസംബര്‍ 13 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാണ് മന്ത്രിയുടെ ചികിത്സ നടന്നത്. 13 ദിവസത്തിനിടെ 15 തോര്‍ത്തു മുണ്ടുകള്‍ വാങ്ങിയിട്ടുണ്ടെന്നും അതിന്റെ ചെലവുകളും മന്ത്രി സര്‍ക്കാരില്‍ നിന്ന് എഴുതി വാങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Minister, Politics, Speaker, Spectacle, Controversy, Thomas Isac Entered To The Scenario After The Spectacle Controversy Of Speaker