ഇത് തുളുനാട്, എല്ലാ അധാർമിക കുതന്ത്രങ്ങളെയും അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് ഉറപ്പ് - എ കെ എം അശ്‌റഫ്
Apr 5, 2021, 20:15 IST
ഉപ്പള: (www.kasargodvartha.com 05.04.2021) സത്യവും നീതിയും മാത്രം വിജയിച്ച പാരമ്പര്യമുള്ള മണ്ണായ തുളുനാട്ടിൽ ഇവിടത്തെ പ്രബുദ്ധരായ ജനങ്ങൾ എല്ലാ അധാർമിക കുതന്ത്രങ്ങളെയും അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു രാഷ്ട്രീയമായി യുഡിഎഫിന്റെ കൂടെ നിന്നു വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് ഉറപ്പാണെന്ന് മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫ് പറഞ്ഞു.
എതിർ പക്ഷത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല പൂർണമായും കർണാടക ബിജെപി- ആർ എസ് എസ് നേതൃത്വത്തിനായിരുന്നു. ബിജെപി ഭരിക്കുന്ന കർണാടക സർകാരിന്റെ സംവിധാനങ്ങളെയെല്ലാം പരമാവധി ഉപയോഗിച്ചു. കർണാടക സംസ്ഥാന ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിൽ ആർ എസ് എസ് നേതാക്കളും, കേന്ദ്രമന്ത്രിയടക്കം കർണാടക മന്ത്രിമാരും ഒരു ഡസനോളം എംഎൽഎമാരും ആഴ്ചകളോളം നിലയുറപ്പിച്ചു വ്യാപകമായി വർഗീയത പ്രചരിപ്പിച്ചും പണച്ചാക്കുകൾ ഒഴുക്കിയുമാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എൽഡിഎഫ് ക്യാമ്പ് ശരിക്കും ബിജെപിയെ വിജയിപ്പിക്കാനുള്ള മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചുള്ള കൃത്യമായ മിഷനറി പ്രവർത്തനങ്ങളായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ തന്നെ കന്നഡ - തുളു മേഖലയിലെ പരമ്പരാഗത എൽഡിഎഫ് വോടുകൾ ബിജെപിയിലേക്ക് വ്യാപകമായി ഒഴുകാനുള്ള സൗകര്യമൊരുക്കി. മണ്ഡലത്തിലെ ബിജെപി - ആർഎസ്എസ് കേന്ദ്രങ്ങളെ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയും ന്യൂനപക്ഷ വോടുകൾ മാത്രം പെട്ടിയിലാക്കുന്നതിനു വേണ്ടി വീടുകളിൽ കയറി പൗരത്വം നിയമം നടപ്പിലാക്കാതിരിക്കാൻ വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരേണ്ടതുണ്ടെന്നും കോൺഗ്രസ് വന്നാൽ ബിജെപിയുമായി ചേർന്നു പൗരത്വ ബില്ല് നടപ്പിലാക്കുമെന്ന് കള്ളപ്രചാരണം നടത്തുകയാണ് കാമ്പയിനുടനീളം ചെയ്തത്. താരപ്രചാരകനായ മുഖ്യമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതു സമ്മേളനം പോലും ന്യൂനപക്ഷ സമുദായം തിങ്ങി പാർക്കുന്ന സ്ഥലം തിരഞ്ഞെടുത്തപ്പോൾ തന്നെ മഞ്ചേശ്വരത്ത് ബിജെപിയെ വിജയിപ്പിക്കാനുള്ള സിപിഎം തീരുമാനം സംസ്ഥാന സമിതിയുടെ കൂടിയാണെന്നത് ബോധ്യപ്പെടുന്നതാണെന്ന് അശ്‌റഫ് കൂട്ടിച്ചേർത്തു.
കാമ്പയിനുടനീളം യുഡിഎഫ് സംസ്ഥാന നേതൃത്വം കേരളീയ സമൂഹത്തിന്റെ മുമ്പിൽ ആത്മാർത്ഥതയോടെ സമർപിച്ച പ്രകടനപത്രിക യിലെ വിഷയങ്ങളുമായി ജനങ്ങളിലേക്കിറങ്ങി സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് സർകാർ അധികാരത്തിൽ വരേണ്ടതിന്റെ അനിവാര്യകത വിശദീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, Manjeshwaram, A K M Ashraf, This is a guarantee that the UDF will win by throwing all immoral conspiracies into the Arabian Sea - AKM Ashraf.
< !- START disable copy paste -->