ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ; മഞ്ചേശ്വരത്ത് ആശയക്കുഴപ്പം മാറാതെ സിപിഎം; വീണ്ടും മണ്ഡലം കമിറ്റി യോഗം ചേരും
കാസർകോട്: (www.kasargodvartha.com 11.03.2021) ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ സിപിഎമിൽ നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി നിർണയം വൈകുകയാണ്. ബുധനാഴ്ച രാത്രി ഏറെ വൈകും വരെ പാർടി ജില്ലാ സെക്രടറിയേറ്റ് ചേർന്നെങ്കിലും തീരുമാനമായില്ല. സെക്രടറിയേറ്റ് തീരുമാനം റിപോർട് ചെയ്യുന്നതിനായി വ്യാഴാഴ്ച വീണ്ടും മണ്ഡലം കമിറ്റി യോഗം ചേരും.
തുടർന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയെ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും. മണ്ഡലത്തിൽ പ്രഥമ പരിഗണന നൽകിയ കെആർ ജയാനന്ദയ്ക്കെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പകരക്കാരനായി ജില്ലയിലെ മറ്റു നേതാക്കളുടെ പേരും പരിഗണിച്ചെങ്കിലും പലരും താത്പര്യമില്ലാത്തതിനാൽ പിന്മാറി.
മണ്ഡലം കമിറ്റിയിൽ ജയാനന്ദയ്ക്കെതിരെ എതിർപ്പ് ഉള്ളതിനാൽ ഇടതു സ്വാതന്ത്ര സ്ഥാനാർഥിയെ ഉൾപടെ പരിഗണിച്ചേക്കുമെന്നാണ് അവസാനമായി ലഭിക്കുന്ന സൂചന. അതേ സമയം സിപിഎം മത്സരിക്കുന്ന തൃക്കരിപ്പൂർ, ഉദുമ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ബുധനാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.
തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ എം രാജഗോപാലും, ഉദുമയിൽ നേരത്തെ മഞ്ചേശ്വരം മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ അഡ്വ. സിഎച് കുഞ്ഞമ്പുവുമാണ് സ്ഥാനാർഥികൾ. ഇവർ മണ്ഡലത്തിൽ പര്യടനവും തുടങ്ങി കഴിയുമ്പോഴാണ് മഞ്ചേശ്വരത്ത് നിശ്ചയിച്ച സ്ഥാനാർഥിക്കെതിരെ പോസ്റ്ററും പ്രതിഷേധവും അരങ്ങേറിയത്.
Keywords: Kasaragod, Kerala, News, Niyamasabha-Election-2021, CPM, Manjeshwaram, Committee, Politics, Trikaripur, Uduma, K R Jayanandha, Things that never happen; CPM remains confused in Manjeshwar; The constituency committee meeting to be held again.
< !- START disable copy paste -->